ദിവസവും പലതരം രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കുന്നവരാണ് നമ്മൾ. രുചിക്കൊപ്പം ഭക്ഷണങ്ങൾ ഹെൽത്തിയും ആകട്ടെ. ഇന്ന് പരിചയപ്പെടുത്തുന്നത് ചെറുപയർ ദോശയാണ്. തയ്യാറാക്കുന്ന വിധം ഇങ്ങനെ.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
വേണ്ട ചേരുവകൾ
- ചെറുപയർ ഒരു കപ്പ് വെള്ളത്തിൽ കുതിർത്തത്
2. പച്ചമുളക് രണ്ടെണ്ണം
3. മല്ലിയില രണ്ടു സ്പൂൺ
4. ആവശ്യത്തിന് ഉപ്പ്
5. കറിവേപ്പില ആവശ്യത്തിന്
6. ഇഞ്ചി രണ്ടു സ്പൂൺ
തയ്യാറാക്കുന്ന വിധം
എല്ലാം ഒരുമിച്ച് വെള്ളത്തിലിട്ട് കുതിർക്കണം. ശേഷം നല്ലപോലെ അരച്ചെടുക്കുക. രാത്രി മുഴുവൻ അങ്ങനെ തന്നെ വെച്ചതിന് ശേഷം രാവിലെ ദോശ ഉണ്ടാക്കാം. ദോശക്കല്ല് ചൂടായതിനു ശേഷം മാവ് ഒഴിച്ച് നന്നായി പരത്തണം. അതുകഴിഞ്ഞ് ആവശ്യത്തിനു എണ്ണയൊഴിച്ച് രണ്ടു സൈഡ് മൊരിയിച്ച് എടുക്കാം. ഹെൽത്തി ആയിട്ടുള്ള ചെറുപയർ ദോശ തയ്യാർ. ഇതിന് പെസരട്ട് എന്നും പേരുണ്ട്. ദോശയുടെ കൂടെ ചമ്മന്തി കൂട്ടിക്കഴിക്കുന്നത് കൂടുതൽ രുചി നൽകും.


