ശരിയായ ഭക്ഷണ ക്രമീകരണവും ശരീരത്തിന് ആവശ്യമായ വ്യായാമവും ലഭിച്ചില്ലെങ്കിൽ കൊളസ്റ്ററോൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. 

ശരിയായ ഭക്ഷണ ക്രമീകരണവും ശരീരത്തിന് ആവശ്യമായ വ്യായാമവും ലഭിച്ചില്ലെങ്കിൽ കൊളസ്റ്ററോൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദ്രോഗ സാധ്യത കൂട്ടുകയും ചെയ്യുന്നു. കൊളസ്റ്ററോൾ ഇല്ലാത്ത ഈ ഭക്ഷണങ്ങൾ കഴിക്കൂ. ഇത് നല്ല മാനസികാരോഗ്യം ലഭിക്കാനും സഹായിക്കുന്നു.

1.പീനട്ട്

പീനട്ടിൽ ധാരാളം വിറ്റാമിൻ ബി6, മഗ്നീഷ്യവും അടങ്ങിയിട്ടുണ്ട്. ഇത് വയറ് വീക്കലിനെ തടയുന്നു. കൂടാതെ സമ്മർദ്ദം കുറയ്ക്കാനും നല്ല മാനസികാരോഗ്യം ലഭിക്കാനും പീനട്ട് കഴിക്കുന്നത് നല്ലതാണ്. അതേസമയം അമിതമായി ഇത് കഴിക്കുന്നത് ഒഴിവാക്കണം.

2. അണ്ടിപ്പരിപ്പ്

അയൺ, മഗ്നീഷ്യം എന്നിവ ധാരാളം അണ്ടിപ്പരിപ്പിൽ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് പാലിൽ ചേർത്ത് കഴിക്കുന്നത് നല്ലതാണ്. ദിവസവും മിതമായ അളവിൽ അണ്ടിപ്പരിപ്പ് കഴിക്കാവുന്നതാണ്.

3. ഉണക്ക തെങ്ങ

ഉണക്ക തേങ്ങ കഴിക്കുന്നത് നല്ല കൊളസ്റ്ററോളിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു. ഇത് വയറ് നിറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും. കൂടാതെ ചർമ്മം, തലമുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഉണക്ക തേങ്ങ നല്ലതാണ്. അതേസമയം അമിതമായി ഇത് കഴിക്കുന്നത് ഒഴിവാക്കണം. ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലത്.