Asianet News MalayalamAsianet News Malayalam

ബ്രേക്ക്ഫാസ്റ്റിന് പെട്ടെന്നുണ്ടാക്കാം; 'ഓട്‌സ് ഉപ്പുമാവ്' തയ്യാറാക്കുന്ന വിധം

ഓട്സ് കൊണ്ട് പല തരത്തിലുള്ള വിഭവങ്ങൾ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇനി മുതൽ പ്രഭാതഭക്ഷണത്തിന് ഓട്സ് കൊണ്ടുള്ള ഉപ്പുമാവ് തയ്യാറാക്കിയാലോ....
 

How to prepare Oats Upma
Author
Trivandrum, First Published May 23, 2020, 9:24 AM IST

ഏത് അസുഖമുള്ളവര്‍ക്കും കഴിക്കാവുന്ന ഒരു ഭക്ഷണമാണ് ഓട്സ്. ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ഇനി മുതൽ ബ്രേക്ക്ഫാസ്റ്റിന് ഓട്സ് ഉപ്പുമാവ് ഉൾപ്പെടുത്താവുന്നതാണ്. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് കൂടിയാണിത്...

വേണ്ട ചേരുവകള്‍...

 ഓട്‌സ്                                                  1 കപ്പ് 
ജീരകം                                              കാല്‍ ടീ സ്പൂണ്‍ 
ചുവന്ന മുളക്                                     4 എണ്ണം
 ചുവന്നുള്ളി                                   2 ടേബിള്‍സ്പൂണ്‍ 
 ഇഞ്ചി                                             അര ടേബിള്‍സ്പൂണ്‍ 
 തക്കാളി                                             1 എണ്ണം
കാപ്‌സിക്കം                                   കാല്‍ കപ്പ് 
ബീന്‍സ്                                           കാല്‍ കപ്പ് 
ക്യാരറ്റ്                                              കാല്‍ കപ്പ് 
ഉപ്പ്                                                     ആവശ്യത്തിന് 
മഞ്ഞള്‍പൊടി                               ഒരു നുള്ള്
എണ്ണ                                             1 ടേബിള്‍സ്പൂണ്‍ 
വെള്ളം                                             2 കപ്പ് 
നാരങ്ങാനീര്                               ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു പാനില്‍ ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ചൂടാക്കി ജീരകവും വറ്റല്‍മുളകും ഇട്ട് മൂപ്പിക്കുക. ഇതിലേക്ക് ഇഞ്ചിയും ഉള്ളിയും ചേര്‍ത്ത് വഴറ്റുക. 

വഴറ്റിക്കഴിഞ്ഞാല്‍ തക്കാളിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. അരിഞ്ഞ് വച്ചിരിക്കുന്ന വെജിറ്റബിള്‍സും ഇട്ട് നന്നായി വഴറ്റുക. 

ഇനി ഓട്‌സും വെള്ളവും ഉപ്പും ചേര്‍ത്തിളക്കി ചെറിയ തീയില്‍ അഞ്ച്‌ മിനിറ്റ് വേവിക്കുക. നാരങ്ങാനീരും മല്ലിയിലയും കൂടി ചേര്‍ത്ത് ചൂടോടെ വിളമ്പാം. ഓട്‌സ് ഉപ്പുമാവ് തയ്യാറായി...

കൊതിയൂറും 'മുട്ട അവിയൽ' തയ്യാറാക്കിയാലോ.....

തയ്യാറാക്കിയത്:
​ഗീതാ കുമാരി

 

Follow Us:
Download App:
  • android
  • ios