വേണ്ട ചേരുവകൾ...

1. മൈദ                                         2 കപ്പ് 
    ബേക്കിംഗ് പൗഡർ               1 ടീസ്പൂൺ 
    മസാല പൗഡർ -                    1 ടീസ്പൂൺ ( ജാതിക്ക, പട്ട,  ഗ്രാമ്പു, ചുക്ക് ഇവ പൊടിച്ചത് )
2. വെണ്ണ -                                     1 കപ്പ്‌ 
    ബ്രൗൺ ഷുഗർ -                    1 കപ്പ് 
    മുട്ട -                                          3 എണ്ണം
  വാനില എസ്സെൻസ് -            1 ടീസ്പൂൺ 
  പൈനാപ്പിൾ എസ്സെൻസ് -   1/2 ടീസ്പൂൺ 
  കാരമാൽ  -                           1 ടേബിൾ സ്പൂൺ 

   ഒരു ഓറഞ്ചിന്റെ ജ്യൂസ്‌ 
   Red വൈൻ -                           2  ടേബിൾ സ്പൂൺ
   ലെമൺ സെറ്റ് 
   ഓറഞ്ച് സെറ്റ് 
  ഡ്രൈ ഫ്രൂട്ട്സ് (കറുത്ത മുന്തിരി, ചെറി, ബ്ലാക്ക് കറൻറ്, ഈന്തപ്പഴം, കടുത്ത നിറത്തിൽ ഉള്ള പഴങ്ങൾ ഉപയോഗിക്കാം )                          1 കപ്പ് 
 റോസ്റ്റ് ചെയ്ത നട്സ്                             1/2 കപ്പ്

തയ്യാറാക്കുന്ന വിധം...

വൈനിൽ  കുതിർത്ത പഴങ്ങൾ അരിച്ചു മാറ്റി വയ്ക്കുക. ഓവൻ 160 ° ചൂടാക്കി ഇടുക. ചേരുവ 1 യോജിപ്പിച്ചു മാറ്റി വയ്ക്കുക. 

ചേരുവ രണ്ടിൽ ബട്ടർ ഷുഗർ ബീറ്റ് ചെയ്തു എടുക്കുക. അതിൽ മുട്ട ഓരോന്നും ചേർത്ത് പതപ്പിച്ചു ക്രീം പരുവത്തിൽ ആക്കുക. ശേഷം എസ്സെൻസ്,  ഓറഞ്ച് ജ്യൂസ്‌,വൈൻ, ( വൈൻ ഇല്ലെങ്കിൽ രണ്ട് സ്പൂൺ റം ചേർക്കാം) ഇവ ഇട്ടു യോജിപ്പിച്ച ശേഷം മൈദ മിക്സ്‌ ചേർത്ത് സാവധാനം ഒരു തടി സ്പൂൺ കൊണ്ട് യോജിപ്പിച്ച് എടുക്കുക.

 ബീറ്റ് ചെയ്യരുത് അരികിൽ നിന്നും എല്ലാം ചേർത്ത് സാവധാനം യോജിപ്പിക്കുക. 10 മുതൽ 15 മിനിറ്റ് വരെ ബേക്ക് ചെയ്തെടുക്കുക.

തയ്യാറാക്കിയത്:
നിഷ സുധീഷ്