ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് വിജയലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾ വളെരയധികം ഇഷ്ട്ടപ്പെടുന്ന ഒരു സ്നാക്കാണ് പൊട്ടറ്റോ സ്റ്റിക്ക്സ് അഥവാ ഉരുളക്കിഴങ്ങു പൊരിച്ചത്. ഇവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. 

വേണ്ട ചേരുവകൾ 

ഉരുളക്കിഴങ്ങ് - 4 എണ്ണം 
ചില്ലി ഫ്ലേക്‌സ്‌ - 1 സ്പൂൺ 
ജീരകം - 1/2 സ്പൂൺ 
കുരുമുളക് പൊടി - 1/2 സ്പൂൺ 
മ - 3 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് നന്നായി പുഴുങ്ങി പൊടിച്ചെടുക്കുക. അതിലേയ്ക്ക് കുരുമുളക് പൊടി, ജീരകം, മുളകുപൊടി കോൺഫ്ലവർ എന്നിവ ചേര്‍ത്ത് ചപ്പാത്തി മാവിന്റെ പരുവത്തിൽ പരത്തി സ്റ്റിക്ക് രൂപത്തിൽ കട്ട് ചെയ്തു എടുക്കുക. ശേഷം തിളച്ച എണ്ണയിൽ ഇവയിട്ട് വറുത്തെടുക്കാം. ഇതോടെ നല്ല ക്രിസ്പിയായിട്ടുള്ള പൊട്ടറ്റോ സ്റ്റിക്ക് റെഡി.

Also read: കുട്ടികള്‍ക്കായി ടേസ്റ്റി ഏലാഞ്ചി തയ്യാറാക്കാം; റെസിപ്പി

youtubevideo