ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് വിജയലക്ഷ്മി. ആർ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

കുട്ടികൾക്ക് സ്കൂളില്‍ കൊടുത്തുവിടാന്‍ വ്യത്യസ്തമായൊരു സ്നാക്ക് തയാറാക്കിയാലോ? നല്ല മധുരമുള്ളതും വളരെ പെട്ടന്ന് തയ്യാറാക്കാൻ പറ്റുന്നതുമായ സ്നാക്കായ ലൗലെറ്റർ അല്ലെങ്കിൽ ഏലാഞ്ചി ആണ് ഇവിടത്തെ ഐറ്റം. 

വേണ്ട ചേരുവകൾ 

മൈദ - 1 കപ്പ്‌ 
പാൽ- 1/2 കപ്പ്‌ 
മുട്ട - ഒരെണ്ണം
(ഇതെല്ലാം മിക്സിയിൽ അടിച്ച് ലൂസ് ആയ ബാറ്റർ തയ്യാറാക്കി വെയ്ക്കുക) 

ഇനി ഫില്ലിംഗ്:
തേങ്ങ - 1 കപ്പ്‌ 
പഞ്ചസാര- ആവശ്യത്തിന് 
നട്ട്സ്- 2 സ്പൂൺ 
ഏലയ്ക്കാപ്പൊടി- 2 സ്പൂൺ 
മില്‍ക്ക് മെയ്ഡ്- 50 ഗ്രാം
നെയ്യ്- 1 സ്പൂൺ 

തയ്യാറാക്കുന്ന വിധം

ഒരു പാനിലേയ്ക്ക് നെയ്യ് ഒഴിച്ച് നട്സ് വറുത്തു മാറ്റുക. ഇനി അതിലേയ്ക്ക് തേങ്ങ ചിരകിയത് ചേര്‍ത്ത് ഇളം ഗോൾഡൻ കളർ ആകുമ്പോൾ മില്‍ക്ക് മെയ്ഡ്, പഞ്ചസാര, ഏലയ്ക്കാപ്പൊടി എന്നിവയിട്ട് ഇളക്കി അടുപ്പിൽ നിന്നും വാങ്ങുക. ഇനി നേരത്തെ തയ്യാറാക്കിയ മൈദ ബാറ്റർ ദോശ തവയിൽ ഒഴിച്ച് ചുട്ടെടുക്കുക. ശേഷം അതിലേക്ക് ഫില്ലിങ് വെച്ചു ചുരുട്ടി എടുക്കുക. ഇതോടെ ഏലാഞ്ചി റെഡി.

Also read: അമൃതംപൊടി കൊണ്ടുള്ള ലഡ്ഡു എളുപ്പത്തില്‍ തയ്യാറാക്കാം; റെസിപ്പി

youtubevideo