വേണ്ട ചേരുവകൾ...

നേന്ത്രപ്പഴം                                                1 കിലോ
തേങ്ങ ചിരവിയത്                                  അരക്കപ്പ്
മുട്ട                                                              നാലെണ്ണം
നെയ്യ്                                                         4 ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി                                  1 ടീസ്പൂണ്‍
പഞ്ചസാര                                                300 ഗ്രാം
അണ്ടിപ്പരിപ്പ്                                          10 എണ്ണം
എണ്ണ                                                      ആവശ്യത്തിന്
റൊട്ടിപ്പൊടി                                       ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചെടുക്കുക. ഇതിന് ശേഷം വേവിച്ച്‌ വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ അടിച്ചെടുക്കുക. 

തേങ്ങ ചിരകിയത്, ഏലയ്ക്കാപ്പൊടി, അണ്ടിപ്പരിപ്പ്, പഞ്ചസാര എന്നിവ ഒരു പാത്രത്തില്‍ എടുത്ത് നന്നായി മിക്‌സ് ചെയ്യുക. അരച്ച്‌ വച്ചിരിക്കുന്ന പഴം കൈയ്യില്‍ വച്ച് നല്ലതുപോലെ ഉരുളയാക്കി പരത്തിയെടുക്കുക.

 ഇതില്‍ നമ്മള്‍ ചേര്‍ത്ത് വച്ചിരിക്കുന്ന കൂട്ട് ഒരു ടീസ്പൂണ്‍ വീതം നിറച്ച്‌ ഉന്നക്കായയുടെ ആകൃതിയില്‍ ഉരുട്ടിയെടുക്കുക. ഇത് കൊഴിമുട്ടയുടെ വെള്ളയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ് എണ്ണയില്‍ വറുത്തെടുക്കുക.

തയ്യാറാക്കിയത്:

റസ്ന 
കൊച്ചി

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക.