പച്ച പപ്പായ കൊണ്ട് തോരൻ എളുപ്പം തയ്യാറാക്കാം. മേരി നേസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പച്ച പപ്പായയിൽ നിരവധി പോഷകഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്. വിറ്റാമിൻ സി, ബി, ഇ തുടങ്ങിയ സുപ്രധാന പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ദഹനം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കുന്ന പഴമാണ് പപ്പായ. പച്ച പപ്പായ കൊണ്ട് നിരവധി വിഭവങ്ങൾ എളുപ്പം തയ്യാറാക്കാം. അതിലൊന്നാണ് പച്ച പപ്പായ തോരൻ. കുറച്ച് ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം സ്പെഷ്യൽ പച്ച പപ്പായ തോരൻ.
വേണ്ട ചേരുവകൾ
പച്ച പപ്പായ 1 എണ്ണം ( ഗ്രേറ്റ് ചെയത് വയ്ക്കുക)
സവാള 1 ഇടത്തരം ചെറുതായി അരിഞ്ഞത്
തേങ്ങ 1/2 ചെറുതായി അരിഞ്ഞത്
പച്ചമുളക് 3 എണ്ണം (ചെറുതായി അരിഞ്ഞത്)
കാന്താരിമുളക് 5 എണ്ണം
കറിവേപ്പില 1 മുതൽ 2 തണ്ട് വരെ
വെളിച്ചെണ്ണ 3 ടീസ്പൂൺ
കടുക് 1 ടീസ്പൂൺ
ജീരകം 1 ടീസ്പൂൺ
ജീരകപ്പൊടി 1/2 ടീസ്പൂൺ
മഞ്ഞൾ പൊടി 1/2 ടീസ്പൂൺ
ഉപ്പ് പാകത്തിന്
ആവശ്യാനുസരണം വെള്ളം
തയ്യാറാക്കുന്ന വിധം
ആദ്യം പപ്പായ തോല് കളഞ്ഞു കുരുവും കളഞ്ഞു അതിനെ ചെറുതായി ഗ്രേറ്റ് ചെയ്ത് മാറ്റിവയ്ക്കുക. ശേഷം പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ചൂടാക്കി കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്തുകൊടുക്കുക. ശേഷം സവാളയും പച്ചമുളക് കീറിയതും ചേർത്തു കൊടുക്കുക. ശേഷം തേങ്ങ, പച്ചമുളക്, ജീരകം ഒന്ന് ചതച്ചത് കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഗ്രേറ്റ് ചെയ്ത് വച്ചിരിക്കുന്ന പപ്പായയും ചേർക്കാവുന്നതാണ്. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അൽപം വെള്ളം തളിച്ച് നന്നായി വേവിച്ചെടുക്കുക. ശേഷം ചൂടോടെ കഴിക്കാവുന്നതാണ്.

