ആവശ്യമുള്ള ചേരുവകള്‍...

കട്ടിയുള്ള കഞ്ഞിവെള്ളം              1-2 ലിറ്റര്‍
ശര്‍ക്കര                                                 5 എണ്ണം
തേങ്ങാപ്പാല്‍                                      ഒരു കപ്പ്
‌നെയ്യ്                                                ആവശ്യത്തിന്
ഏലയ്ക്കായ പൊടിച്ചത്                നാല് എണ്ണം
അണ്ടിപ്പരിപ്പ്, ഉണക്ക മുന്തിരി   ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം...

ആദ്യം ഉരുളി അടുപ്പില്‍ വച്ച്‌ ഇതിലേക്ക് കഞ്ഞിവെള്ളവും ശര്‍ക്കര പാനിയും തേങ്ങാപ്പാലും ഒഴിച്ച്‌ നന്നായി മിക്‌സ് ചെയ്യുക. 

ഇതിലേക്ക് അൽപം ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് കൊടുക്കാം. തീ കൂട്ടിവെച്ച്‌ കഞ്ഞിവെള്ളം മിശ്രിതം കുറുകിവരുന്നതു വരെ നിര്‍ത്താതെ ഇളക്കിക്കൊടുക്കണം. 

ഒരു നുള്ള് മഞ്ഞൾപ്പൊടി വേണമെങ്കില്‍ കളറിന് ചേര്‍ത്ത് കൊടുക്കാം. ഇത് കുറുകി വരുന്നതിന് അനുസരിച്ച്‌ നെയ്യ് ചേര്‍ത്ത് കൊടുക്കുക.

 ഇല്ലെങ്കില്‍ ഇത് ഉരുളിയുടെ അടിയില്‍ പറ്റിപ്പിടിച്ചേക്കാം. കുറുതി വരുമ്പോൾ തീ കുറച്ചുവയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ഇത് നന്നായി കുറുകി പാത്രത്തില്‍ നിന്നും ഇളകിവരുന്ന പരുവത്തിലെത്തുമ്പോൾ ഇതിലേക്ക് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്ത് കൊടുക്കാം. 

നെയ്യ് ഇതില്‍ തെളിഞ്ഞു കാണുന്ന പരുവമെത്തുമ്പോൾ ഇറക്കിവയ്ക്കുക. 

ചൂടാറുന്നതിന് മുന്‍പ് പരന്ന പാത്രത്തില്‍ ഒഴിച്ച്‌ സെറ്റാക്കാം. തണുക്കുമ്പോൾ ഇഷ്ടമുള്ള ആകൃതിയില്‍ കട്ട് ചെയ്‌ത് കഴിക്കാം...

തയ്യാറാക്കിയത്;

ശരണ്യ മനു എസ്
തിരുവനന്തപുരം