വളരെ എളുപ്പം തയ്യാറാക്കാൻ പറ്റുന്ന വിഭവമാണ് പനീർ ഫ്രെെ. രുചികരമായ പനീർ ഫ്രെെ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍ 

പനീര്‍ കാല്‍ കിലോ
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍ 
മുളകുപൊടി 1 ടീസ്പൂണ്‍ 
മൈദ 1 ടീസ്പൂണ്‍ 
കോണ്‍ഫ്‌ളോര്‍ 1 ടീസ്പൂണ്‍ 
ഗരം മസാല അര ടീസ്പൂണ്‍ 
ഉപ്പ് ആവശ്യത്തിന്
എണ്ണ ആവശ്യത്തിന് 

തയ്യാറാക്കുന്ന വിധം...

ആദ്യം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മൈദ, കോണ്‍ഫ്‌ളോര്‍, മുളകുപൊടി, ഗരം മസാല എന്നിവ വെള്ളമൊഴിച്ച് യോജിപ്പിക്കുക. 

 ശേഷം ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. നല്ല പോലെ തിളച്ച ശേഷം പനീര്‍ കഷ്ണങ്ങള്‍ ഈ ചേരുവയില്‍ മുക്കി എണ്ണയില്‍ വറുത്തെടുക്കുക. പനീർ ഫ്രെെ തയ്യാറായി...

തയ്യാറാക്കിയത്:

ശരണ്യ നായർ
തിരുവനന്തപുരം