ഐസ്ക്രീം തൂക്കി നോക്കിയാണ് വിൽക്കുന്നത്.  50 ഗ്രാം ഐസ്ക്രീമിന് 20 രൂപയാണ് വില. 10 രൂപയ്ക്കും ആവശ്യക്കാർക്ക് ഐസ്ക്രീം നല്‍കും. 

ഐസ്ക്രീം ഇഷ്ടമല്ലാത്തവരായി ആരും ഉണ്ടാകില്ല. ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നതും ഒരു ഐസ്ക്രീം വിൽപനക്കാരന്‍റെ വീഡിയോ ആണ്. അമൃത്​സറിൽ നിന്നുള്ള ദാമോദർ എന്ന ഐസ്ക്രീം വിൽപനക്കാരന്‍ ഇലയിലാണ് ഐസ്ക്രീം വിളമ്പുന്നത്. 

ഐസ്ക്രീം തൂക്കി നോക്കിയാണ് വിൽക്കുന്നത്. 50 ഗ്രാം ഐസ്ക്രീമിന് 20 രൂപയാണ് വില. 10 രൂപയ്ക്കും ആവശ്യക്കാർക്ക് ഐസ്ക്രീം നല്‍കും. ഫുഡ് വ്ളോഗർ ഗൗരവ് വാസനാണ് വീഡിയോ ചിത്രീകരിച്ച് തന്‍റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചത്.

View post on Instagram

അമൃത്​സറിലെ റെയിൽ വേ സ്റ്റേഷനടുത്തു നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 25 കിലോമീറ്ററോളം സൈക്കളിൽ സഞ്ചരിച്ചാണ് ദാമോദര്‍ ഐസ്ക്രീം വിൽപ്പന നടത്തുന്നത്. കൊഴുപ്പ് കൂടിയ പാൽ കൊണ്ടാണ് ഈ ഐസ്ക്രീം തയ്യാറാക്കുന്നത്.

YouTube video player

Also Read: ഇത് സ്വര്‍ണം ചേര്‍ത്ത ഐസ്‌ക്രീം; പേര് 'ബ്ലാക്ക് ഡയമണ്ട്', വില 60,000 രൂപ!

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona