Asianet News MalayalamAsianet News Malayalam

ബിരിയാണിയിൽ ചിക്കന് പകരം ചക്ക; കൊറോണ കാലത്തെ ഭക്ഷണപരീക്ഷണങ്ങൾ

കടകളിൽ ഇപ്പോൾ ചക്ക കിട്ടാനില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും പൂര്‍ണിമ പറഞ്ഞു. കൊറോണ ഭീതി ഉത്തരേന്ത്യയിലെ ഇറച്ചിക്കോഴി വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

Indians replace chicken with Jackfruit as coronavirus fears spread
Author
Lucknow, First Published Mar 11, 2020, 3:34 PM IST

ലക്‌നൗ: കൊറോണ ഭീതിയിലാണ് ലോകം. എന്നാൽ കൊറോണ മാത്രമല്ല പക്ഷിപ്പനിയും കുരങ്ങുപനിയും പിടിപെടുന്നവരുടെ എണ്ണം കൂടി വരികയാണ്. കൊറോണയെ തുടർന്ന് കോഴിയിറച്ചിയുടെ വില വളരെ പെട്ടെന്നാണ് താഴ്ന്നത്. കൊറോണയെ തുടർന്ന് പലരും മാംസാഹാരങ്ങൾ കഴിക്കാൻ വിമുഖത കാട്ടുന്നുമുണ്ട്. പ്രത്യേകിച്ച് ഉത്തരേന്ത്യയില്‍.

‌യുപിയിലെ വിപണിയില്‍ ഒരു ഭക്ഷ്യവസ്തുവിന് അടുത്തിടെയായി അസാധാരണമായ വിലക്കയറ്റമാണ്. എന്തിനാണെന്നോ. ചക്കയാണ് ആ ഭക്ഷ്യവസ്തു. കൊറോണ വൈറസ് കാരണം ആട്ടിറച്ചിയും കോഴിയിറച്ചിയും ഉപയോഗിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്ന സാഹചര്യത്തിലാണ് ഇതിന് പകരമായി ഉപയോഗിക്കാനുള്ള ഭക്ഷ്യവസ്തുവായി ചക്ക പ്രാധാന്യം നേടിയിരിക്കുന്നത്. 

 ബിരിയാണിയിൽ പോലും ചിക്കന് പകരം ചേർക്കുന്നത് ചക്കയാണ്. ചക്ക ചേർത്ത ബിരിയാണിയ്ക്ക് ലക്‌നൗവിൽ ഇപ്പോൾ വൻഡിമാന്റാണ്. ലക്‌നൗവില്‍ ഇപ്പോള്‍ ഒരു കിലോ ചക്കയ്ക്ക് വില 120 രൂപയാണെന്നാണ് വാർത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സാധാരണ പരമാവധി 50 രൂപ വരെയായിരുന്ന നഗരത്തില്‍ ഒരു കിലോ ചക്കയുടെ വില. ഇതാണ് പൊടുന്നനെ വര്‍ധിച്ചിരിക്കുന്നത്. മാത്രമല്ല, ആവശ്യം ഏറിയതോടെ വിപണിയില്‍ ചക്ക കിട്ടാനില്ലാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം, ആവശ്യക്കാരില്ലാത്തതിനാല്‍ കോഴിയിറച്ചിയുടെ വില 80 രൂപയായി താഴ്ന്നു.

 മട്ടണ്‍ ബിരിയാണിക്ക് പകരം ഇപ്പോള്‍ ചക്ക ബിരിയാണിയാണ് ഉപയോഗിക്കുന്നതെന്ന് പൂര്‍ണിമ ശ്രീവാസ്തവ എന്ന വീട്ടമ്മ പറയുന്നു. താരതമ്യേന മികച്ച രുചിയാണ് ചക്ക ബിരിയാണിയ്ക്ക്. കടകളിൽ ഇപ്പോൾ ചക്ക കിട്ടാനില്ലാത്തതാണ് ഏറ്റവും വലിയ പ്രശ്നമെന്നും പൂര്‍ണിമ പറഞ്ഞു. കൊറോണ ഭീതി ഉത്തരേന്ത്യയിലെ ഇറച്ചിക്കോഴി വ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. 

 പക്ഷികൾ വഴി കൊറോണ വൈറസ് പകരാമെന്ന തെറ്റിദ്ധാരണയാണ് ആളുകൾ കോഴിയിറച്ചി ഉപേക്ഷിക്കാൻ കാരണമായത്. തെറ്റിദ്ധാരണ മാറ്റാൻ ജനങ്ങളെ കോഴിയിറച്ചിയിലേയ്ക്ക് തിരികെ എത്തിക്കുന്നതിനും ഇറച്ചിക്കോഴി കര്‍ഷകരുടെ സംഘടന അടുത്തിടെ ഗോരഖ്പുരില്‍ ചിക്കന്‍ മേളകള്‍ സംഘടിച്ചിരുന്നു. എന്നാൽ വലിയ മാറ്റമൊന്നും ഉണ്ടായില്ലെന്നും ആട്ടിറച്ചി, മത്സ്യം എന്നിവയ്ക്ക് ആവശ്യക്കാർ വളരെ കുറവാണെന്നും പക്ഷികള്‍ മുഖേന കൊറോണ വൈറസ് പകരുമെന്ന തെറ്റിദ്ധാരണയാണ് ജനങ്ങള്‍ കോഴിയിറച്ചി ഉപേക്ഷിക്കാന്‍ കാരണം. 

ഈ തെറ്റിദ്ധാരണ മാറ്റുന്നതിനും ജനങ്ങളെ കോഴിയിറച്ചിയിലേയ്ക്ക് തിരികെ എത്തിക്കുന്നതിനും ഇറച്ചിക്കോഴി കര്‍ഷകരുടെ സംഘടന അടുത്തിടെ ഗോരഖ്പുരില്‍ ചിക്കന്‍ മേളകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ വലിയ പ്രയോജനം ഉണ്ടായില്ല. കോഴിയിറച്ചി മാത്രമല്ല, ആട്ടിറച്ചി, മത്സ്യം എന്നിവയ്ക്കും ഇപ്പോള്‍ ആവശ്യക്കാര്‍ തീരെ കുറവാണെന്ന് പോൾട്രി ഫാം അസോസിയേഷൻ മേധാവി വിനീത് സിംഗ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios