ഫേസ്ബുക്കില്‍ 'സ്ട്രീറ്റ് ഫുഡ് റെസിപ്പീസ്' എന്ന പേജിലൂടെയാണ് ഡോളിയുടെ വീഡിയോ പ്രചരിക്കുന്നത്. ഏറെ ഇഷ്ടമുള്ള രജനീകാന്തില്‍ നിന്ന് കടമെടുത്തതാണ് ഈ 'സ്‌റ്റൈല്‍' എന്നാണ് ഡോളി പറയുന്നത്. 

മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ ഡോളിയുടെ ചായക്കടയില്‍ എപ്പോഴും തിരക്കാണ്. രുചിയുള്ള ചായ കുടിക്കാന്‍ മാത്രമല്ല, 'ചായയടി'യുടെ സ്‌റ്റൈല്‍ കാണാനും ആളുകള്‍ എത്താറുണ്ട്. ഡോളിയുടെ രജനീകാന്ത് സ്‌റ്റൈല്‍ ചായ തയ്യാറാക്കല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വൈറലാണ്. 

ഫേസ്ബുക്കില്‍ 'സ്ട്രീറ്റ് ഫുഡ് റെസിപ്പീസ്' എന്ന പേജിലൂടെയാണ് ഡോളിയുടെ വീഡിയോ പ്രചരിക്കുന്നത്. ഏറെ ഇഷ്ടമുള്ള രജനീകാന്തില്‍ നിന്ന് കടമെടുത്തതാണ് ഈ 'സ്‌റ്റൈല്‍' എന്നാണ് ഡോളി പറയുന്നത്. 

ഡോളി ചായ ഉണ്ടാക്കുന്നും നല്‍കുന്നതും കാണാന്‍ തന്നെ രസമാണ്. വളരെ ഉയരത്തില്‍ നിന്ന് ചായപാത്രത്തിലേയ്ക്ക് പാല്‍ ഒഴിക്കുന്നതും ഒരു തുള്ളി പോലും പുറത്തു പോകാതെ അതിവേഗം ഗ്ലാസ്സുകളിലേയ്ക്ക് പകരുന്നതും ചായകുടിക്കാനെത്തുന്നവരെ അതിശയിപ്പിക്കുന്നതാണ്. 

കൂടാതെ കാശ് നല്‍കാനും ബാക്കി വാങ്ങാനും സിഗരറ്റിന് തീകൊളുത്താനുമൊക്കെ ഉണ്ട് ഈ 'രജനീ സ്റ്റൈല്‍'. ഇരുപത് വര്‍ഷമായി ഡോളി ഇവിടെ ചായക്കട നടത്തുന്നു.

Also Read: ഇത് പറക്കും ദോശ; അഭിനന്ദിച്ച് ദോശപ്രേമികള്‍; വീഡിയോ കണ്ടത് 84 മില്യണ്‍ ആളുകള്‍...