കൊവിഡ് കാലമായതോടെ അത്യാവശ്യങ്ങള്‍ക്ക് മാത്രമുള്ള യാത്രകളേ നമുക്കിപ്പോള്‍ നടക്കുന്നുള്ളൂ. വെറുതെയുള്ള കറക്കങ്ങളോ, ചെറുതോ വലുതോ ആയ യാത്രകളോ ഒന്നും മാസങ്ങളായി നടക്കാത്ത സാഹചര്യമാണുള്ളത്. 

പലര്‍ക്കും ഈ അവസ്ഥയില്‍ കടുത്ത വിരസതയും നിരാശയുമൊക്കെ വന്നുതുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് യാത്രകളെ ഏറെ സ്‌ന്‌ഹേക്കുകയും നിരന്തരം യാത്രകള്‍ പോവുകയും ചെയ്തിരുന്നവര്‍ക്ക്. അവരെ സംബന്ധിച്ചിടത്തോളം കൊവിഡ് കാലം ഒരു തടവുകാലം കൂടിയാണ്. 

ഇത്തരക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസമേകുന്നത് മിക്കവാറും ഭക്ഷണങ്ങള്‍ തന്നെയാണ്. അങ്ങനെയെങ്കില്‍ യാത്ര പോകാനാകാത്ത ദുഖം കൂടി നല്ല ഫലപ്രദമായി ഭക്ഷണത്തിലൂടെ തീര്‍ത്താലോ! 

ഈ ആശയത്തില്‍ നിന്നാണ് 'ഐലന്റ് കേക്കു'കളുടെ പിറവി. പ്രമുഖരായ പല കേക്ക് നിര്‍മ്മാതാക്കളും യാത്രാപ്രേമികള്‍ക്ക് വേണ്ടി പല തരത്തിലുള്ള 'ഐലന്റ് കേക്കു'കള്‍ ബേക്ക് ചെയ്‌തെടുക്കുന്ന തിരക്കിലാണ്. 

നീലക്കടലും, പായല്‍ കയറിയ പാറക്കെട്ടുകളും, തിരമാലകളും, നടപ്പാതയും ഒക്കെയുള്ള അതിമനോഹരമായ ഒരു ദ്വീപാണെന്ന് (ഐലന്റ്) തോന്നിക്കുന്ന കേക്കുകള്‍. സൂക്ഷിച്ച് നോക്കും തോറും യാത്രകള്‍ക്കിടയില്‍ കണ്ടെത്തുന്ന മാസ്മരികമായ സ്ഥലങ്ങളെ ഇവ വീണ്ടും വീണ്ടും ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കും. 

സിലിണ്ടര്‍ ആകൃതിയിലാണ് ഇത്തരം കേക്കുകള്‍ നിര്‍മ്മിച്ചെടുക്കുന്നത്. ചോക്ലേറ്റ് കേക്ക് മിക്‌സും വനില ക്രീമും കൊണ്ട് കൊണ്ട് ദ്വീപുകള്‍ നിര്‍മ്മിക്കും. ഏറ്റവും ആകര്‍ഷകമായ തിളങ്ങുന്ന നീലക്കടലിന് ജെല്ലി മിക്‌സ് ആണ് ഉപയോഗിക്കുന്നത്. ഇവയ്ക്ക് പുറമെ ഫ്രൂട്ട്‌സ്, നട്ട്‌സ് എന്നിവയെല്ലാം കേക്കില്‍ ചേര്‍ക്കുന്നു. ഭംഗിക്കും പൂര്‍ണ്ണതയ്ക്കും വേണ്ടി ഭക്ഷണസാധനങ്ങളില്‍ ഉപയോഗിക്കാവുന്ന പെയിന്റും പ്രയോജനപ്പെടുത്തിയിരിക്കുന്നു. 

 

 
 
 
 
 
 
 
 
 
 
 
 
 

Приоткрываю занавес, и хочу поделиться интереснейшей информацией с вами... Райский остров🏝🏔. Как же я переживала за этот торт, вы представить не можете🙈. До последнего не верилось, что технически получится все воплотить в жизнь. Сегодня буду собой чуточку горда 😁. Оригинально, правда? Конечно в этом торте много нюансов, такое оформление не подойдет абсолютно всем. Этот торт скорее подарок эмоция, способный удивить, создать настроение. И если мне удалось передать атмосферу-я счастлива☺️ А теперь помечтаем.. С этим карантином и море не видать 🙈 не беда , вот и мой мини отпуск 😂 Рассмотрите со всех сторон этот торт и представьте себя на берегу океана. Визуализируем, друзья🥳 ————#тортостров #тортморе #тортпляж #тортыотхалиды #halida_cake #wedding #cakes #islandcake #adapastasi

A post shared by ШОУ ТОРТЫ 🍰 КУРСЫ КОНДИТЕРА (@halida_cake) on Jun 7, 2020 at 3:04am PDT

 

കാണാന്‍ അത്രയും മിഴിവുള്ള കേക്കുകളാണ്, പക്ഷേ ഇവ തയ്യാറാക്കിയെടുക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നാണ് കേക്ക് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. എന്തായാലും സോഷ്യല്‍ മീഡിയകളില്‍ ഈ 'ഐലന്റ് കേക്കു'കള്‍ക്ക് വന്‍ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Also Read:- വാഹനപ്രേമിയായ ദുല്‍ഖറിന്റെ പിറന്നാള്‍ കേക്ക് ഇങ്ങനെയല്ലാതെ പിന്നെങ്ങനെ!...