മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട യുവതാരങ്ങളിലൊരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ചുരുങ്ങിയ കാലം കൊണ്ടാണ് ദുല്‍ഖര്‍ മലയാളി സിനിമാസ്വാദകരുടെ സ്വന്തം 'ഡി ക്യു' ആയി മാറിയത്. സിനിമയോടുള്ള അഭിനിവേശത്തോടൊപ്പം തന്നെ അല്ലെങ്കില്‍ അതിനെക്കാള്‍ ഒരുപടി മുന്‍പിലാണ് ദുല്‍ഖറിന് വാഹനങ്ങളോടുള്ള പ്രണയം. 

അധികവും വിന്റേജ് വാഹനങ്ങളോടാണ് താരത്തിന് ഇഷ്ടമെന്നാണ് ആരാധകരുടെ അവകാശവാദം. എന്തായാലും ഈ വാഹനപ്രേമത്തിന് വലിയ തെളിവാവുകയാണ് 'ഡി ക്യൂ'വിന്റെ ഇപ്രാവശ്യത്തെ പിറന്നാള്‍ കേക്ക്. 

കഴിഞ്ഞ 28ന് ആയിരുന്നു ദുല്‍ഖറിന്റെ പിറന്നാള്‍. ആഘോഷങ്ങളുടെ ഭാഗമായി 'ഇന്‍ഡള്‍ജന്‍സ്' കേക്ക് ഷോപ്പില്‍ തയ്യാറാക്കിയ കേക്ക്, 'ഡി ക്യൂ'വിന്റെ ലാന്‍ഡ് ക്രൂയിസറിന്റെ അതേ രൂപത്തിലുള്ളതായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ പിന്നീട് താരം തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

 

 

സാധാരണഗതിയില്‍ ഇത്തരം ഡിസൈനുകളില്‍ കേക്ക് തയ്യാറാക്കാറില്ലെന്നും എന്നാല്‍ ദുല്‍ഖറിന്റെ ഭാര്യ അമാലയുടെ റിക്വസ്റ്റ് സ്വീകരിക്കാതിരിക്കാനായില്ലെന്നും കേക്ക് തയ്യാറാക്കിയ ഷസ്‌നീന്‍ അലി പറയുന്നു. കേക്ക് ഷോപ്പിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കേക്കിന്റെ കൂടുതല്‍ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിട്ടുണ്ട്. 

 

Happy Birthday @dqsalmaan !! Landrover Defender cake for the Extremely talented ,Charming & Dashing actor @dqsalmaan...

Posted by Indulgence on Tuesday, July 28, 2020

 

Also Read:-ലോക്ക്ഡൗണില്‍ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഇതാണ്...