നരേന്ദ്ര മോദിയുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഫുമിയോ കിഷിദാ, രുചികരമായ ​ഗോൽ​ഗപ്പ ഉൾപ്പെടെയുള്ള രുചികരമായ ഇന്ത്യൻ ലഘുഭക്ഷണങ്ങൾ ആസ്വ​ദിക്കുന്നു എന്നു പറഞ്ഞാണ് മോദി വീഡിയോ പങ്കുവച്ചത്. 15 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്.

തിങ്കളാഴ്ച ഇന്ത്യയിലെത്തിയ ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയും പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ദില്ലിയിലെ ബുദ്ധജയന്തി പാർക്ക് ചുറ്റിനടന്നുകണ്ട ഇരുവരും ചായയും ലഘുഭക്ഷണവും കഴിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. ഇന്ത്യൻ സ്ട്രീറ്റ് ഫുഡിലെ പ്രധാന ഇനമായ ​ഗോൽ​ഗപ്പ അഥവാ പാനിപൂരി കഴിക്കുന്ന ഫുമിയോ കിഷിദയെ ആണ് വീഡിയോയില്‍ കാണുന്നത്. 

നരേന്ദ്ര മോദിയുടെ ഇൻസ്റ്റ​ഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത്. എന്റെ സുഹൃത്ത് പ്രധാനമന്ത്രി ഫുമിയോ കിഷിദാ, രുചികരമായ ​ഗോൽ​ഗപ്പ ഉൾപ്പെടെയുള്ള രുചികരമായ ഇന്ത്യൻ ലഘുഭക്ഷണങ്ങൾ ആസ്വ​ദിക്കുന്നു എന്നു പറഞ്ഞാണ് മോദി വീഡിയോ പങ്കുവച്ചത്. 15 ലക്ഷത്തോളം പേരാണ് വീഡിയോ ഇതിനകം കണ്ടത്. മൂന്ന് ലക്ഷത്തിലധികം ലൈക്കുകളും നേടി. രസകരമായ നിരവധി കമന്റുകളും വീഡിയോക്ക് താഴെ വന്നിട്ടുണ്ട്. ഫുമിയോ കിഷിദാ വീണ്ടും പാനിപൂരിക്കായി ഇന്ത്യയിലേക്ക് വരുമെന്നും പാനിപൂരിയെ ദേശീയ ലഘുഭക്ഷണമാക്കി പ്രഖ്യാപിക്കണം എന്നുമൊക്കെയാമ് കമന്‍റുകള്‍. 

View post on Instagram

അതേസമയം, ഇന്തോ - പസഫിക് മേഖലയിലെ ചൈനയുടെ വെല്ലുവിളികള്‍ നേരിടാൻ 75 ബില്യണ്‍ ഡോളറിന്‍റെ പദ്ധതി പ്രഖ്യാപിച്ച് ജപ്പാന്‍. ദക്ഷിണേഷ്യൻ മേഖലയിലെ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുന്നത് കൂടി ലക്ഷ്യമിട്ടാണ് നടപടി. ഇന്ത്യൻ സന്ദർശനത്തിനായി എത്തിയപ്പോഴാണ് ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ പ്രഖ്യാപനം നടത്തിയത്. സ്വകാര്യ നിക്ഷേപങ്ങളിലൂടെയും സർക്കാർ സഹായവും വഴി 2030 ഓടെയാണ് പദ്ധതി നടപ്പാക്കുക.

Scroll to load tweet…

യുക്രൈനിലെ റഷ്യയുടെ അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ജപ്പാന്‍റെ ആഗ്രഹമെന്നും കിഷിദ പറഞ്ഞു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് അദ്ദേഹം സംസാരിച്ചത്. ജപ്പാന്‍റെ പുതിയ ഇന്തോ - പസഫിക് പദ്ധതിക്ക് നാല് തൂണുകളാണ് ഉള്ളത്. സമാധാനം നിലനിർത്തുക, ഇന്തോ - പസഫിക് രാജ്യങ്ങളുമായി സഹകരിച്ച് പുതിയ ആഗോള പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുക, വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെ ആഗോള കണക്റ്റിവിറ്റി കൈവരിക്കുക, കടലുകളുടെയും ആകാശത്തിന്റെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. 

Also Read: 'ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാള്‍ മരിക്കുന്നതിന് മുമ്പ് മൂന്ന് തവണ ഗര്‍ഭം അലസിപ്പോയി'; റൊണാള്‍ഡോയുടെ പങ്കാളി