വാര്‍ത്തകളില്‍ എപ്പോഴും ഇടംനേടുന്ന ഒരു സെലിബ്രിറ്റി കുട്ടിയാണ് സെയ്ഫ് അലിഖാന്‍റെയും കരീന കപൂറിന്‍റെയും മകനായ തൈമൂര്‍. സെയ്ഫിനൊപ്പം കൃഷി ചെയ്യാന്‍ ഇറങ്ങിയ കുട്ടി തൈമൂറിന്‍റെ ചിത്രങ്ങള്‍ അടുത്തിടെ വൈറലായിരുന്നു.

ഇപ്പോഴിതാ 'പാചകപരീക്ഷണ'ങ്ങില്‍ ഏര്‍പ്പെടുന്ന തൈമൂറിന്‍റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. കരീന തന്നെയാണ് ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

'ഷെഫ് തൈമൂര്‍' എന്നാണ് ചിത്രത്തിന് കരീന ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. വളരെ ശ്രദ്ധയോടെ കേക്ക് തയ്യാറാക്കുന്ന തൈമൂറിനെ ആണ് ചിത്രത്തില്‍ കാണുന്നത്. ഇവ വീക്ഷിക്കുന്ന  കരീനയെയും  സെയ്ഫിനെയും ഒപ്പം കാണാം.

 

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കരീനയും സെയ്ഫും. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ കരീന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കോഫി കുടിക്കുന്ന ഒരു വീഡിയോയും താരം ഇന്ന് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.  

Also Read: ഗർഭാവസ്ഥ ഒരു രോഗമല്ല, എപ്പോഴും വീട്ടിൽ തന്നെ ഇരിക്കാൻ പറ്റില്ല; കരീന...