കർക്കടക മാസത്തിൽ സ്നാക്ക് ആയിട്ടോ ബ്രേക്ഫാസ്റ്റ് ആയിട്ടോ കഴിക്കാൻ ഇതാ ഹെൽത്തി റാഗി റെസിപ്പി. രുചിക്കാലത്തിൽ ഇന്ന് വിനി ബിനു തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ആവശ്യമായ ചേരുവകൾ
- ചെറുപഴം -4 എണ്ണം
2. മട്ട അവൽ - 3/4 കപ്പ്
3. റാഗി പൊടി -2 കപ്പ്
4. ഉപ്പു -1/4 ടീ സ്പൂൺ
5. ശർക്കര -3/4 കപ്പ്
6. അണ്ടിപരിപ്പ് ചെറുതായി നുറുക്കിയത് -1/2 കപ്പ്
7. തിരുമ്മിയ തേങ്ങ - 1കപ്പ്
8. ഏലക്ക പൊടി -3/4 ടി സ്പൂൺ
9. വയണ ഇല
തയ്യാറാക്കുന്ന വിധം
ചെറുപഴം നന്നായി ഉടച്ചു എടുത്തതിനു ശേഷം ബാക്കിയുള്ള ചേരുവകൾ എല്ലാം ചേർത്തു ഒന്നു കുഴച്ചു എടുക്കുക. ശേഷം ചെറിയ ഉരുളകൾ ആക്കി വയണ ഇലയിൽ പൊതിഞ്ഞു ആവിയിൽ വേവിച്ചു എടുത്താൽ രുചികരവും ഹെൽത്തിയുമായ പലഹാരം റെഡി.


