രുചികരമായ വറുത്തരച്ച ചിക്കൻ കറി ഉണ്ടാക്കിയാലോ?. രമണി ഉണ്ണികൃഷ്ണൻ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

വറുത്തരച്ച ചിക്കൻ കറി ഇങ്ങനെ തയ്യാറാക്കി നോക്കൂ. 

വേണ്ട ചേരുവകൾ 

  • ചിക്കൻ കഷ്ണങ്ങൾ 1 കിലോ
  • ചെറിയ ഉള്ളി 12 എണ്ണം
  • തേങ്ങ ചിരകിയത് 1/2 മുറി തേങ്ങയുടെ
  • മല്ലി പൊടി 4 സ്പൂൺ
  •  മുളക് പൊടി 2 സ്പൂൺ
  • കുരുമുളക് പൊടി 1 സ്പൂൺ
  • പെരുംജീരകം 1/2 സ്പൂൺ
  • പച്ചമുളക് 5 എണ്ണം
  • ഇഞ്ചി 1 വലിയ കഷ്ണം
  • വെളുത്തുള്ളി 10 എണ്ണം
  • സവാള നീളത്തിൽ അരിഞ്ഞത് 4 എണ്ണം 
  • ഗ്രാമ്പു 3 എണ്ണം
  • കറുവപ്പട്ട 3 എണ്ണം 
  • തക്കാളി 1 എണ്ണം
  • വെളിച്ചെണ്ണ ആവശ്യത്തിന്
  • കറിവേപ്പില ആവശ്യത്തിന്
  • ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം പാൻ ചൂടാക്കി കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് ഗ്രാമ്പു, കറുവപ്പട്ട, ഏലയ്ക്ക, പെരുംജീരകം, ചെറിയ ഉള്ളി എന്നിവ ചേർത്ത് വഴറ്റി എടുക്കുക. ചിരകിയ തേങ്ങ ചേർത്ത് ബൗൺ നിറമാകുന്നത് വരെ ഇളക്കുക. ശേഷം മല്ലി പൊടി, മുളകുപൊടി, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേർത്ത് വറുത്തെടുക്കുക.

തണുത്തത്തിന് ശേഷം മിക്സർ ജാറിൽ നന്നായി അരച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കി അരിഞ്ഞു വച്ചിരിക്കുന്ന സവാള നല്ലപോലെ നീറം മാറുന്ന വരെ വഴറ്റുക. ശേഷം കറിവേപ്പില ചേർക്കുക.

തക്കാളിയും ചേർത്ത് നല്ലപോലെ വഴറ്റി എടുക്കുക. തക്കാളി വെന്തു പാകമാവുമ്പോൾ അരച്ച് വച്ച തേങ്ങ കൂട്ട് ചേർത്ത് യോജിപ്പിച്ച് അതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർക്കുക. ശേഷം കുറച്ച് ചൂട് വെള്ളം ഒഴിച്ച് വേവിക്കുക. ചിക്കൻ കഷ്ണങ്ങൾ വേവിച്ച് വെന്ത് വരുമ്പോൾ കറിവേപ്പില ചേർത്ത് തീ ഓഫ് ചെയ്യുക. തനി നാടൻ രുചിയിലുള്ള കോഴിക്കറി തയ്യാറായി..

എന്താ രുചി... തനി നാടൻ ബീഫ് വരട്ടിയത് തയ്യാറാക്കിയാലോ?