Asianet News MalayalamAsianet News Malayalam

ശ്രദ്ധിക്കൂ, വെറും വയറ്റിൽ പെരുംജീരകം വെള്ളം കുടിച്ചാൽ...

പെരുംജീരകം പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. ഇത് ആസിഡ് സന്തുലിതാവസ്ഥ സ്വാഭാവികമായി നിയന്ത്രിക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു പോഷകമാണ്.

know the health benefits of ajwain water-rse-
Author
First Published Sep 15, 2023, 2:25 PM IST

നമ്മുടെ അടുക്കളയിലുള്ള പ്രധാനപ്പെട്ടൊരു ചേരുവകയാണ് പെരുംജീരകം. മിക്ക വിഭവങ്ങളിലും നാം പെരുംജീരകം ചേർക്കാറുണ്ട്. പെരുംജീരകമിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ശീലമാക്കാവുന്നതാണ്. ധാരാളം ആരോ​ഗ്യ​ഗുണങ്ങളാണ് പെരുംജീരകം നൽകുന്നത്.

വിറ്റാമിൻ സി, വിറ്റാമിൻ എ, ഫൈബർ, പൊട്ടാസ്യം, മാംഗനീസ്, സിങ്ക്, ഇരുമ്പ്, കാൽസ്യം തുടങ്ങിയ അവശ്യ വിറ്റാമിനുകൾ, പോഷകങ്ങൾ, ധാതുക്കൾ എന്നിവയുടെ ഒരു കലവറ തന്നെയാണ് പെരുംജീരകം. ദഹനത്തിനും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തിനും പെരുംജീരക വെള്ളം വളരെയധികം സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ലയിക്കുന്ന നാരുകൾ  മലബന്ധം, വയറിളക്കം തുടങ്ങിയ പ്രശ്നങ്ങൾ പരി​ഹരിക്കുന്നതിന് സഹായിക്കുന്നു.

പെരുംജീരകം പൊട്ടാസ്യത്തിന്റെ ഉറവിടമാണ്. ഇത് ആസിഡ് സന്തുലിതാവസ്ഥ സ്വാഭാവികമായി നിയന്ത്രിക്കാനും ഹൃദയമിടിപ്പ് നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന ഒരു പോഷകമാണ്.

പെരുംജീരകം ദഹനരസങ്ങളുടെയും എൻസൈമുകളുടെയും സ്രവത്തെ ഉത്തേജിപ്പിക്കുന്നു. പെരുംജീരക വിത്തുകളുടെ ശക്തമായ ആന്റി സ്പാസ്മോഡിക്, കാർമിനേറ്റീവ് സവിശേഷതകൾ വായുകോപം, നെഞ്ചെരിച്ചിൽ, വയർ വീക്കം, ഐ.ബി.എസ്, ജി.ഇ.ആർ.ഡി തുടങ്ങിയ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കുന്നു. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന നാരുകളുടെ ഉയർന്ന ഉള്ളടക്കം മലവിസർജ്ജനം നിയന്ത്രിക്കാൻ സഹായിക്കുന്നു. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പെരുംജീരക വെള്ളം സഹായിക്കും. പ്രമേഹരോഗികൾക്ക് എന്തെങ്കിലും കഴിച്ചതിന് ശേഷം ഈ വെള്ളം കുടിക്കുക. പെരുംജീരകത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന നാരുകൾ രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. 

പെരുംജീരക വെള്ളം വെറും വയറ്റിൽ കഴിക്കുന്നത് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. രോഗപ്രതിരോധത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിട്ടുണ്ട്. ആൻറി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള തൈമോൾ എന്ന സംയുക്തവും ഇതിലുണ്ട്. ഇ.കോളി, സാൽമൊണല്ല തുടങ്ങിയ രോഗമുണ്ടാക്കുന്ന ബാക്ടീരിയകളെ ചെറുക്കാൻ ഇത് സഹായിക്കും.

ദിവസവും രാവിലെ പെരുംജീരകം വെള്ളം കുടിക്കുന്നത് ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായിക്കും. മാത്രമല്ല, എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡുകൾ എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. നാരുകളുടെയും ഫാറ്റി ആസിഡുകളുടെയും സാന്നിധ്യം ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

Read more  ശ്വാസകോശ കാൻസർ ; ഈ ലക്ഷണങ്ങൾ അവ​ഗണിക്കരുത്

 

Follow Us:
Download App:
  • android
  • ios