Asianet News MalayalamAsianet News Malayalam

കിവിപ്പഴം സൂപ്പറാണ് , അറിയാം ആരോ​ഗ്യ​ഗുണങ്ങൾ

കിവിപ്പഴം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. അതിലെ പൊട്ടാസ്യം  സ്ട്രോക്ക്, ടൈപ്പ്-2 പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

know the health benefits of kiwi fruit
Author
First Published Aug 23, 2024, 2:37 PM IST | Last Updated Aug 23, 2024, 2:37 PM IST

കിവിപ്പഴത്തിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. കിവിയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ ചർമ്മം ലഭിക്കുന്നതിന് സ​ഹായിക്കുന്നു. ഒരു കിവിപ്പഴത്തിൽ 42 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കൂടാതെ, വാർദ്ധക്യവും ചുളിവുകളും തടയുന്ന ആൻ്റിഓക്‌സിഡൻ്റുകളും കിവിയിൽ അടങ്ങിയിട്ടുണ്ട്. 

കിവിപ്പഴം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു. അതിലെ പൊട്ടാസ്യം  സ്ട്രോക്ക്, ടൈപ്പ്-2 പ്രമേഹം എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

100 ഗ്രാം കിവിയിൽ 3 ഗ്രാം വരെ ഡയറ്ററി ഫൈബർ അടങ്ങിയിട്ടുണ്ട്. ഡയറ്ററി ഫൈബർ വിശപ്പ് കുറയ്ക്കുന്നു. കൂടാതെ സുഗമവും ആരോഗ്യകരവുമായ ദഹനം സുഗമമാക്കാനും സഹായിക്കുന്നു. കിവിയിൽ പ്രോട്ടീൻ അലിയിക്കുന്ന എൻസൈം അടങ്ങിയിട്ടുണ്ട്. അത് അവയെ വളരെ വേഗത്തിൽ അമിനോ ആസിഡുകളായി വിഘടിപ്പിക്കാൻ സഹായിക്കുന്നു.

കിവി പഴത്തിൽ സെറോടോണിൻ പോലുള്ള സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നു. കിവിയിലെ ആൻ്റിഓക്‌സിഡൻ്റുകൾ ശരീരത്തിലെ വീക്കം നിയന്ത്രിക്കാനും സഹായിക്കും.

എല്ലുകളുടെ രൂപീകരണം മെച്ചപ്പെടുത്തുന്ന ഫോളേറ്റ് കിവിയിൽ അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ചൊരു പഴമാണ് കിവി. കിവി പഴത്തിൽ വിറ്റാമിൻ ഇ, വിറ്റാമിൻ സി, ഫൈബർ, ഫോളേറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സ​ഹായകമാണ്. 

കിവിപ്പഴത്തിലെ ആൻ്റിഓക്‌സിഡൻ്റുകൾ രക്തസമ്മർദ്ദം കുറയ്ക്കാനും കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. കിവിയിൽ കാണപ്പെടുന്ന നാരുകൾ, എൻസൈമുകൾ, പ്രീബയോട്ടിക്സ് എന്നിവ ദഹനത്തെ പിന്തുണയ്ക്കുന്നു. നല്ല കുടൽ ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും ഫലപ്രദമാണ്. കിവിയിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.  മാക്യുലർ ഡീജനറേഷൻ, തിമിരം എന്നിവയുടെ അപകടസാധ്യത കുറയ്ക്കുന്നു. 

കിവിയിലെ ഉയർന്ന വിറ്റാമിൻ സി ശ്വാസകോശ രോ​ഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നു.  കൂടാതെ, ആസ്ത്മയുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ശ്വാസകോശത്തിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

എലിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെ?
 

Latest Videos
Follow Us:
Download App:
  • android
  • ios