പാചക വീഡിയോകളിലൂടെ സോഷ്യൽമീഡിയയിൽ താരമായ കുട്ടി ഷെഫാണ് ഇല്ലീറിയന്‍ കേംരജ്. മൂന്ന് വയസുകാരന്‍റെ പാചക വിരുതിന്‍റെ പല വീഡിയോകളും സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിട്ടുണ്ട്. പിച്ചവച്ചു നടക്കുന്ന  പ്രായത്തിൽത്തന്നെ പാചകം ചെയ്യാന്‍ ശ്രമിക്കുന്ന കുരുന്നിനെ സമൂഹമാധ്യമം അഭിനന്ദിക്കുകയാണ് ചെയ്യുന്നത്. 

ഇപ്പോഴിതാ  ഇല്ലീറിയന്‍റെ പുത്തന്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കേക്കുണ്ടാക്കാന്‍ ശ്രമിക്കുകയാണ് കുട്ടി ഷെഫ്. വീഡിയോ ആരംഭിച്ചതോടെ കേക്കിനുള്ള മൈദ പാത്രത്തിലേയ്ക്ക് എടുക്കാനാണ് കുരുന്നിന്‍റെ ശ്രമം. 

ഇതിനായി മൈദ സ്റ്റൈലായി പാത്രത്തിലേയ്ക്ക് ഇടുമ്പോഴാണ് അപ്രതീക്ഷിതമായി അബദ്ധം സംഭവിച്ചത്. മൈദ പാത്രത്തിലേയ്ക്ക് വീഴുന്നതിന് പകരം കുരുന്നിന്‍റെ മുഖത്താണ് വീണത്. മാവ് നേരെ കണ്ണില്‍ പതിച്ചതിന്‍റെ അസ്വസ്ഥത കുട്ടി പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

 

 

സംഭവം നടന്നപ്പോള്‍ അടുത്തുതന്നെ ഉണ്ടായിരുന്ന കുട്ടിയുടെ അമ്മ അവനെ ക്യാമറയ്ക്ക് മുന്നില്‍ നിന്ന് മാറ്റി മുഖത്തുനിന്ന് പൊടികളയാനുള്ള ശ്രമങ്ങളും തുടങ്ങി. വീഡിയോ കണ്ട പലരും വിഷമത്തോടെയാണ് ഇതിനോട് പ്രതികരിച്ചത്. ഈ സംഭവത്തിന് ശേഷവും കുരുന്ന് കിടിലന്‍ പാചക വീഡിയോകളുമായി രംഗത്തെത്തുകയും ചെയ്തു. 

 

Also Read: ഇതാ അടുത്തൊരു കുട്ടി ഷെഫ് കൂടി; വൈറലായി വീഡിയോ...