Asianet News MalayalamAsianet News Malayalam

'നോ ജങ്ക് ഫുഡ്'; ഫ്രഞ്ച് ഫ്രൈസ് തിരികെ നല്‍കി കുരുന്ന്; വൈറലായി വീഡിയോ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാല്‍ ഈ മിടുക്കി അച്ഛന്‍ ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ഫ്രൈസ് തിരികെ റെസ്റ്റോറെന്‍റിന് നല്‍കുന്ന വീഡിയോ ആണിത്. ഹനായ ആന്‍ഡ് മോം എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Little Girl Sends Back Fries At Restaurant azn
Author
First Published Sep 25, 2023, 6:39 PM IST

കുട്ടികളുടെ വീഡിയോകള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. കുട്ടികളുടെ നിഷ്കളങ്കത കാണാന്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ലല്ലോ. ഇപ്പോഴിതാ ജങ്ക് ഫുഡിനോട് 'നോ' പറയുന്ന ഒരു മിടുക്കിയുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാല്‍ ഈ മിടുക്കി അച്ഛന്‍ ഓര്‍ഡര്‍ ചെയ്ത ഫ്രഞ്ച് ഫ്രൈസ് തിരികെ റെസ്റ്റോറെന്‍റിന് നല്‍കുന്ന വീഡിയോ ആണിത്. ഹനായ ആന്‍ഡ് മോം എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയുടെ ആദ്യം തനിക്ക് ഈ ഫ്രഞ്ച് ഫ്രൈസ് വേണ്ടെന്ന് പറഞ്ഞാണ് പെണ്‍കുട്ടി റെസ്റ്റോറന്റിലെ ജീവനക്കാരന് തിരികയേല്‍പ്പിക്കുന്നത്. എന്റെ അച്ഛന്‍ ഇത് ഒരുപാട് കഴിക്കുന്നുണ്ട് എന്നും അവള്‍ കാരണമായി പറയുന്നുണ്ട്. 
അച്ഛന് വേണ്ടെങ്കില്‍ കുട്ടി ഇത് കഴിച്ചോളൂ എന്ന് അമ്മ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്നാല്‍ ഞാന്‍ കഴിക്കുന്നത് സ്‌ട്രോബെറിയാണ്, അത് ജങ്ക് ഫുഡ് അല്ല, എന്നാല്‍ ഇത് ജങ്ക് ഫുഡാണെന്നാണ് അവൾ മറുപടി പറയുന്നത്. ഇതുകഴിച്ചാല്‍ വയറുവേദന വരുമെന്നും അവള്‍ ജീവനക്കാരനോട് പറയുന്നുണ്ട്. 

രസകരമായ ഈ വീഡിയോ ഇതിനകം കണ്ടത് 18.4 മില്യണ്‍ ആളുകളാണ്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ക്യൂട്ട് വീഡിയോ, ഭാവിയിലെ ന്യൂട്രിഷ്യനിസ്റ്റ്, ഇവളാണ് എന്റെ ജിം ട്രെയിനര്‍, നല്ല പേരന്റിങ് എന്നു  തുടങ്ങി നിരവധി കമന്‍റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. 
 

 

Also read: ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ പതിവായി കഴിക്കാം ഈ ഭക്ഷണങ്ങള്‍...

youtubevideo

Follow Us:
Download App:
  • android
  • ios