കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റാ​ഗി ഉണ്ണിയപ്പം. എങ്ങനെയാണ് റാ​ഗി കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

ധാരാളം പോഷക​ഗുണങ്ങളുള്ള ഒരു ഭക്ഷണമാണ് റാ​ഗി. 100 ഗ്രാം റാഗിയിൽ 344 മില്ലിഗ്രാം കാൽസ്യം അടങ്ങിയിട്ടുണ്ട്. റാ​ഗിയിൽ അടങ്ങിയിരിക്കുന്ന മെഥിയോണിൻ, ലൈസിൻ തുടങ്ങിയ സുപ്രധാന അമിനോ ആസിഡുകൾ ചർമ്മ കോശങ്ങളെ ചുളിവുകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.

റാഗി പ്രകൃതിദത്തമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ്. വിറ്റാമിൻ സി അളവ് വർദ്ധിക്കുകയും രക്തപ്രവാഹത്തിലേക്ക് ഇരുമ്പ് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. ഇനി മുതൽ റാ​ഗി ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമാകുന്ന പലഹാരമാണ് റാ​ഗി ഉണ്ണിയപ്പം. എങ്ങനെയാണ് റാ​ഗി കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?...

വേണ്ട ചേരുവകൾ...

1. റാഗിപ്പൊടി - രണ്ട് കപ്പ്‌
2. ശർക്കര പൊടിച്ചത് - ഒരു കപ്പ്‌
3. ചെറു പഴം - നാല് എണ്ണം
4. പാൽ - ഒന്നേ കാൽ കപ്പ്
5. നെയ്യ് - ഒരു ചെറിയ സ്പൂൺ
6. എള്ള് - ഒരു ടീ സ്പൂൺ
 തേങ്ങ അരിഞ്ഞത് - ഒരു സ്പൂൺ
7. ഏലയ്ക്കപ്പൊടി - കാൽ ടീ സ്പൂൺ
8. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം...

* ഒന്ന് മുതൽ നാല് വരെയുള്ള ചേരുവകൾ ഒരുമിച്ചാക്കി മിക്സിയിൽ അടിച്ചെടുക്കുക. അതിലേക്ക് ആറാമത്തെ ചേരുവകൾ നെയ്യിൽ വറുത്തിടുക. ഏലയ്ക്കപ്പൊടിയും ചേർത്ത് പത്ത് മിനിട്ട് വയ്ക്കുക.
* ഉണ്ണിയപ്പച്ചട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം ആവശ്യത്തിന് എണ്ണ ഒഴിക്കുക. എണ്ണ ചൂടായികഴിയുമ്പോൾ ഓരോ സ്പൂൺ മാവ് ഓരോ കുഴിയിലും ഒഴിക്കുക. ഒരു സ്പൂൺ ഉപയോഗിച്ച് മറിച്ചിടുക. രണ്ടു വശവും വെന്ത് കഴിയുമ്പോൾ ഉണ്ണിയപ്പം കോരി എടുക്കാം.

തയ്യാറാക്കിയത്:
സരിത സുരേഷ്,
ഹരിപ്പാട്

ദിവസവും ഒരു മുട്ട കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം


Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News