വിവാദങ്ങള്‍ മാറ്റിവച്ചുകഴിഞ്ഞാല്‍ മലൈക ഏറെ ശ്രദ്ധ നേടാറ് തന്റെ ഫിറ്റ്‌നസ് ഗോളുകളാലാണ്. നാല്‍പത്തിയെട്ടാം വയസിലും യുവത്വം സ്ഫുരിക്കുന്ന രൂപപ്രകൃതിയാണ് മലൈകയ്ക്ക്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പാലിച്ചാണ് മലൈക ഇത് നേടുന്നത്

ബോളിവുഡില്‍ എല്ലായ്‌പോഴും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നൊരു നടിയാണ് മലൈക അറോറ ( Malaika Arora ) . സിനിമകളില്‍ സജീമല്ലെങ്കില്‍ പോലും വിവാദങ്ങളിലും വാര്‍ത്തകളിലും ( News and Controversies ) എപ്പോഴും മലൈകയുടെ സാന്നിധ്യമുണ്ടാകാറുണ്ട്. ഈ അടുത്ത ദിവസങ്ങളില്‍ പോലും നാല്‍പതുകളിലും പ്രണയം കണ്ടെത്തണമെന്ന മലൈകയുടെ പ്രസ്താവന ഏറെ ശ്രദ്ധ നേടിയിരുന്നു.

തന്നെക്കാള്‍ പന്ത്രണ്ട് വയസ് കുറവുള്ള അര്‍ജുന്‍ കപൂറുമായുള്ള മലൈകയുടെ പ്രണയമാണ് വലിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും ബോളിവുഡ് വാര്‍ത്തകളില്‍ ഇവരെ പിടിച്ചുനിര്‍ത്തിയത്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി അര്‍ജുനുമായുള്ള പ്രണയബന്ധവുമായി പരസ്യമായി തന്നെ മലൈക മുന്നോട്ടുപോവുകയായിരുന്നു. 

വിവാദങ്ങള്‍ മാറ്റിവച്ചുകഴിഞ്ഞാല്‍ മലൈക ഏറെ ശ്രദ്ധ നേടാറ് തന്റെ ഫിറ്റ്‌നസ് ഗോളുകളാലാണ്. നാല്‍പത്തിയെട്ടാം വയസിലും യുവത്വം സ്ഫുരിക്കുന്ന രൂപപ്രകൃതിയാണ് മലൈകയ്ക്ക്. കൃത്യമായ വര്‍ക്കൗട്ടും ഡയറ്റുമെല്ലാം പാലിച്ചാണ് മലൈക ഇത് നേടുന്നത്. 

പലപ്പോഴും തന്റെ ഫിറ്റ്‌നസ് രഹസ്യങ്ങളെ കുറിച്ചും ഡയറ്റ് ടിപ്‌സിനെ കുറിച്ചുമെല്ലം മലൈക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഇത്രയെല്ലാം ജാഗ്രത പുലര്‍ത്തുന്നയാളാണെങ്കില്‍ കൂടി ഭക്ഷണത്തോടുള്ള തന്റെ പ്രണയവും മലൈക ഒളിപ്പിച്ചുവയ്ക്കാറില്ല. 

ഒരുപക്ഷേ മലൈക സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം തവണ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വിശേഷങ്ങളും ഭക്ഷണങ്ങളെ കുറിച്ചാണെന്ന് തന്നെ പറയാം. അത്രമാത്രം ആത്മാര്‍ത്ഥമായ 'ഫൂഡി' ആണ് മലൈക. 

ഇന്ന് ഞായറാഴ്ചയായിട്ട്, തന്റെ സന്തോഷം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് മലൈക. ഇന്ന് താരം കഴിച്ച ഭക്ഷണമാണ് ചിത്രത്തിലുള്ളത്. ബട്ടര്‍ ക്രോയിസന്റ്‌സും ബെറികളും, ഡ്രാഗണ്‍ ഫ്രൂട്ടുമാണ് ചിത്രത്തിലുള്ളത്. വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങളാണ് എല്ലായ്‌പോഴും മലൈക പങ്കുവയ്ക്കാറുള്ളത്. 

പലപ്പോഴും നമ്മെ കൊണ്ട് നാം പതിവായി കഴിക്കുന്ന ഭക്ഷണങ്ങളുടെ കാര്യത്തില്‍ വീണ്ടുവിചാരമുണ്ടാക്കുന്നതോ, നമ്മെ കൊതിപ്പിക്കുന്നതോ ആയ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്ന കാര്യത്തില്‍ എപ്പോഴും മുന്നിലാണ് മലൈക. 

ടുമാറ്റോ റൈസോ, സാമ്പാര്‍ റൈസോ, നൂഡില്‍സോ, പിസയോ എന്തുമാകട്ടെ, വളരെ പ്രിയത്തോടെ മലൈക അത് പങ്കുവയ്ക്കുമ്പോള്‍ ഭക്ഷണപ്രേമികള്‍ക്കെല്ലാം സന്തോഷമാണ്. മലൈകയുടെ ഭക്ഷണ- ഫോട്ടോകള്‍ കാണാന്‍ മാത്രം അവരെ പിന്തുടരുന്നവര്‍ ഏറെയാണെന്നാണ് പാപ്പരാസികളുടെ രസകരമായ അഭിപ്രായം. 

എന്തായാലും ഭക്ഷണത്തോട് ഒരാള്‍ കാണിക്കുന്ന പ്രണയം എല്ലായ്‌പോഴും 'പോസിറ്റീവ്' ആയ ഊര്‍ജ്ജം തന്നെയാണ് പ്രസരിപ്പിക്കുക, അല്ലേ? മലൈക മാത്രമല്ല, ബോളിവുഡിന്റെ പ്രിയ താരങ്ങളായ കരീന കപൂര്‍, കരീഷ്മ കപൂര്‍, ആലിയ ഭട്ട് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ ഭക്ഷണപ്രേമികള്‍ തന്നെയാണ്. ഇവരുടെയെല്ലാം സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ ഇതിന് തെളിവാണ്. ഭക്ഷണം തന്നെയാണ് അടിസ്ഥാനപരമായി മനുഷ്യന്റെ ആദ്യ സന്തോഷം എന്ന ആശയം ഇവരെല്ലാം പറയാതെ പറയുന്നു. 

Also Read:- 'നാല്‍പ്പതുകളിലും പ്രണയം കണ്ടെത്തുന്നത് സാധാരണമാണ്'; ഒടുവില്‍ പ്രതികരിച്ച് മലൈക