പിറന്നാള്‍ ദിനത്തിൽ മകൾ സുറുമി മമ്മൂട്ടിക്കായി പ്രത്യേകം സമ്മാനിച്ച കേക്ക് ആരാധകർ മറക്കാനിടയില്ല. വിളഞ്ഞ് പാകമായി നിൽക്കുന്ന സൺഡ്രോപ് പഴങ്ങളോട് കൂടിയ കേക്കും അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

അതേ സൺഡ്രോപ് വീട്ടുമുറ്റത്ത് നിന്ന് വിളവെടുക്കുന്ന ചിത്രമാണ് മമ്മൂട്ടി കഴിഞ്ഞ ദിവസം തന്‍റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. കേരളത്തിൽ വളർത്തുന്ന പുതുതലമുറ ഫലസസ്യങ്ങളിൽ ഒന്നാണ് സൺഡ്രോപ്. 

 
 
 
 
 
 
 
 
 
 
 
 
 

Harvesting Sun Drops ! ☀️🍊 #sundrop #fruittrees #lockdowngardening

A post shared by Mammootty (@mammootty) on Sep 22, 2020 at 5:28am PDT

 

പഴങ്ങളുടെ ചിത്രവും മമ്മൂട്ടി പോസ്റ്റ് ചെയ്തു. ലോക്ഡൗൺ കാലത്ത് മെഗാസ്റ്റാര്‍  മമ്മൂട്ടിയും കൃഷി​യില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു. 

മരങ്ങളും ചെടികളും നടാനും അവയില്‍ പഴങ്ങള്‍ വരുന്നത് കാണാനും ഏറേ ഇഷ്ടമാണ് മമ്മൂട്ടിക്ക്. അതുകൊണ്ടാണ് മകൾ സുറുമി വാപ്പച്ചിക്ക് സമ്മാനിച്ച പിറന്നാൾ കേക്കിലും ഇത് പ്രകടമായിരുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

Wish I could share the cake with all of you as well !! 🎂🍰🍰

A post shared by Mammootty (@mammootty) on Sep 7, 2020 at 3:23am PDT

 

Also Read: മമ്മൂട്ടിക്കായി മകള്‍ സമ്മാനിച്ച കേക്കിലും കാണാം ചില പ്രത്യേകതകള്‍....