ഏറെ ആഘോഷപൂര്‍വം സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെ കുറിച്ചും പരാതി ഉയരുകയാണ്. ഇത്തരത്തില്‍ ഫോട്ടോ സഹിതം പരാതി ഉന്നയിക്കുന്നൊരു ട്വീറ്റ് നിലവില്‍ വൈറലായിരിക്കുകയാണ്. 

ട്രെയിനില്‍ കിട്ടുന്ന ഭക്ഷണം സംബന്ധിച്ച പരാതികള്‍ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. കാലാകാലങ്ങളിലായി ഈ പരാതികള്‍ വരുന്നതാണെങ്കിലും ഒരിക്കലും ഇതിന് മികച്ചൊരു പരിഹാരമുണ്ടാകാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ട് തന്നെ ഈ പരാതി ഇടവിട്ട് വരുന്നതുമാണ്. 

ഇപ്പോഴിതാ ഏറെ ആഘോഷപൂര്‍വം സര്‍വീസ് ആരംഭിച്ച വന്ദേ ഭാരത് എക്സ്പ്രസിലെ ഭക്ഷണത്തെ കുറിച്ചും പരാതി ഉയരുകയാണ്. ഇത്തരത്തില്‍ ഫോട്ടോ സഹിതം പരാതി ഉന്നയിക്കുന്നൊരു ട്വീറ്റ് നിലവില്‍ വൈറലായിരിക്കുകയാണ്. 

വന്ദേ ഭാരതിന്‍റെ ഉദ്ഘാടനസമയത്ത് കിട്ടിയിരുന്ന നല്ല ഭക്ഷണത്തിന്‍റെ ഫോട്ടോയും നിലവില്‍ കിട്ടിയ ഭക്ഷണത്തിന്‍റെ ഫോട്ടോയുമാണ് ഹിമാൻഷു മുഖര്‍ജി എന്നയാള്‍ ട്വിറ്ററിലൂടെ പങ്കിട്ടിരിക്കുന്നത്. തീര്‍ച്ചയായും കാഴ്ചയില്‍ ഇത് രണ്ടും രണ്ട് ഗുണമേന്മയിലുള്ള ഭക്ഷണം തന്നെയാണ്.

കഴിക്കാനും ഇത് വ്യത്യസ്തമാണെന്നാണ് ട്വീറ്റില്‍ ഇദ്ദേഹം വ്യക്തമാക്കുന്നത്. വളരെ മോശം ഭക്ഷണമാണ് എന്നാണ് ഇദ്ദേഹം നിലവില്‍ വന്ദേഭാരതില്‍ ലഭിക്കുന്ന ഭക്ഷണത്തെ വിശേഷിപ്പിക്കുന്നത്. ദാലും മറ്റെന്തോ ഒരു കറിയുമാണ് നിലവില്‍ ലഭിക്കുന്ന ഭക്ഷണമായി ഫോട്ടോയില്‍ കാണുന്നത്. 

ഉദ്ഘാടനസമയത്തെ ഭക്ഷണം ഫോട്ടോയില്‍ റൈസും ദാലും റൊട്ടിയും പച്ചക്കറിയും സ്വീറ്റും അടക്കം പോഷകസമൃദ്ധവും വൃത്തിയില്‍ തയ്യാറാക്കിയിട്ടുള്ളതുമാണ്. ഇന്ത്യൻ റെയില്‍വേയെ ടാഗ് ചെയ്തുകൊണ്ടാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം തന്നെ ട്വീറ്റ് വലിയ രീതിയില്‍ പ്രചരിക്കുകയും പങ്കുവയ്ക്കപ്പെടുകയും ചര്‍ച്ചകളുര്‍ത്തുകയുമായിരുന്നു. 

ഈ ട്വീറ്റിന് ഐആര്‍സിടിസി (ഇന്ത്യൻ റെയില്‍വേ കാറ്ററിംഗ് ആന്‍റ് ടൂറിസം കോര്‍പറേഷൻ) മറുപടിയും നല്‍കിയിട്ടുണ്ട്. ഗുണമേന്മയുള്ള ഭക്ഷണമാണ് തങ്ങള്‍ തയ്യാറാക്കുന്നതും വിതരണം ചെയ്യുന്നതും എന്നുമാണ് ഇവര്‍ കമന്‍റിലൂടെ ആദ്യമേ പറയുന്നത്. ഇതിന് ശേഷം പരാതി ഉന്നയിച്ചയാളുടെ പിഎൻആര്‍ നമ്പറും മൊബൈല്‍ നമ്പറും മെസേജായി അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 

ധാരാളം പേര്‍ റെയില്‍വേ ഭക്ഷണത്തിനെതിരെ തങ്ങള്‍ക്കുള്ള പരാതി ട്വീറ്റിന് താഴെ പങ്കുവയ്ക്കുന്നുണ്ട്. പലരും റെയില്‍വേ മന്ത്രിയെയും ടാഗ് ചെയ്യുന്നുണ്ട്. എത്ര പരാതിപ്പെട്ടാലും ഇതിലൊന്നും നടപടിയുണ്ടാകാൻ പോകുന്നില്ലെന്ന നിരാശ പങ്കുവയ്ക്കുന്നവരും ചുരുക്കമല്ല. 

വൈറലായ ട്വീറ്റും കമന്‍റുകളും നോക്കൂ...

Scroll to load tweet…

Also Read:- തേൻ ശുദ്ധമാണോ എന്നറിയാൻ ഒരു 'ട്രിക്ക്'; രസകരമായ വീഡിയോ നോക്കൂ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

മഴയോട് മഴ |Rain| Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News