പേസ്ട്രി പക്കോഡയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്. പേസ്ട്രി മാവിൽ മുക്കി പക്കോഡ ഉണ്ടാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. 

എവിടെ നോക്കിയാലും ഒട്ടും ചേര്‍ച്ചയില്ലാത്ത രണ്ട് രുചികള്‍ (tastes) ഒന്നിച്ച് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് നാം കാണുന്നത്. വിചിത്രമായ ഇത്തരം ഫുഡ് 'കോമ്പിനേഷനു'കള്‍ (food combination) കഴിഞ്ഞ കുറച്ചുനാളുകളായി വാര്‍ത്തകളിലും ഇടംനേടുകയാണ്. ഇപ്പോഴിതാ പേസ്ട്രി പക്കോഡയുടെ (pastry pakodas ) വീഡിയോ ആണ് സൈബര്‍ ലോകത്ത് (social media) വൈറലാകുന്നത്.

പേസ്ട്രി മാവിൽ മുക്കി പക്കോഡ ഉണ്ടാക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ഫുഡ് വ്ളോ​ഗറായ സർതാക് ജെയിനിന്റെ ഇൻസ്റ്റ​ഗ്രാമിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. രണ്ട് ചോക്ലേറ്റ് പേസ്ട്രി പക്കോഡ മാവിൽ മുക്കുന്നതില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ശേഷം പേസ്ട്രി പക്കോഡ തിളച്ച എണ്ണയിൽ വറുത്തു കോരുന്നു. പക്കോഡ കഴിക്കുന്ന വ്ളോ​ഗറെയും വീഡിയോയിൽ കാണാം. സംഭവം രുചിച്ചയുടന്‍ തുപ്പുകയായിരുന്നു ഫുഡ് വ്ളോ​ഗര്‍ ചെയ്തത്. 

View post on Instagram

പേസ്ട്രി പ്രേമികളും പക്കോഡ പ്രേമികളും വീഡിയോയ്ക്കെതിരെ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തു. ഭക്ഷണത്തെ ഇങ്ങനെ കൊല്ലരുത് എന്നാണ് പലരും അഭിപ്രായപ്പെട്ടത്. മൂന്നര മില്യണോളം ആളുകളാണ് വീഡിയോ ഇതുവരെ കണ്ടത്. 

Also Read: ഓരോ ഭക്ഷണവും പാകം ചെയ്യാനുള്ള സമയം എത്ര? 'ഓവർ കുക്ക്' പാടില്ല; കുറിപ്പ് വായിക്കാം