എങ്ങനെയാണ് ലോകത്തിലെ ഏറ്റവും 'സ്ട്രോംഗ്' ആയ കാപ്പി ഉണ്ടാക്കുന്നത്? സംഗതി വിചാരിക്കുന്നത് പോലെ പ്രയാസകരമൊന്നുമല്ല,

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളും വാര്‍ത്തകളും കുറിപ്പുകളുമൊക്കെയാണ് നാം കാണാറ്. ഇവയില്‍ അധികവും വീഡിയോകളില്‍ തന്നെയാണ് ഏറെ പേരും സമയം ചിലവിടാറ്. അതും ഫുഡ് വീഡിയോകളാണെങ്കില്‍ പറയാനുമില്ല. 

ദിവസവും എണ്ണമറ്റ ഫുഡ് വീഡിയോകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലായി വരുന്നത്. ഫുഡ് വീഡിയോകള്‍ക്ക് എപ്പോഴും കാഴ്ചക്കാരുണ്ട് എന്നതിനാലാണ് ഇത്രകണ്ട് ഫുഡ് വീഡിയോകള്‍ ദിനംപ്രതിവരുന്നത്. വിഭവങ്ങളുടെ റെസിപിയോ, പാചകമോ മാത്രമല്ല ഭക്ഷണത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങളും, പുത്തൻ വിശേഷങ്ങളും, സോഷ്യല്‍ മീഡിയ ചലഞ്ചുകളും ട്രെൻഡുകളുമെല്ലാം ഇത്തരത്തില്‍ ഫുഡ് വീഡിയോകളുടെ ഉള്ളടക്കമായി മാറാറുണ്ട്. 

ഇങ്ങനെ ചെയ്തിരിക്കുന്ന വ്യത്യസ്തമായൊരു ഫുഡ് വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും 'സ്ട്രോംഗ്' ആയ കാപ്പി തയ്യാറാക്കി കുടിക്കുന്നയൊരാളാണ് വീഡിയോയിലുള്ളത്. 

എങ്ങനെയാണ് ലോകത്തിലെ ഏറ്റവും 'സ്ട്രോംഗ്' ആയ കാപ്പി ഉണ്ടാക്കുന്നത്? സംഗതി വിചാരിക്കുന്നത് പോലെ പ്രയാസകരമൊന്നുമല്ല, 'സിമ്പിള്‍' ആയിട്ട് കാപ്പിപ്പൊടിയുടെ കുപ്പ് തുറന്ന് ഇതിലേക്ക് തിളച്ച വെള്ളം പകര്‍ന്ന് നേരിട്ട് അങ്ങ് കലക്കി എടുക്കുകയാണ് ചെയ്യുന്നത്. 

സ്പൂണ്‍ വച്ച് അതേ ജാറില്‍ തന്നെ കലക്കിയെടുത്ത കാപ്പി കപ്പിലേക്ക് പകര്‍ന്ന് കുടിക്കുകയാണ് ഇദ്ദേഹം. കുടിക്കുകയല്ല, വെറുതെ ഒന്ന് രുചിച്ചുനോക്കുന്നു എന്ന് പറയാം. ഇത് കാണുന്നത് തന്നെ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്ന കാഴ്ചയായിരിക്കും. എന്തായാലും കാപ്പി രുചിച്ചുനോക്കിയ ശേഷം പറയാൻ വാക്കുകളില്ല എന്ന് മാത്രമാണ് ഇദ്ദേഹത്തിന്‍റെ പ്രതികരണം.

ഇങ്ങനെയുള്ള പരീക്ഷണങ്ങളൊന്നും ചെയ്തുനോക്കരുത്, അത് ജീവന് തന്നെ ഭീഷണിയായി മാറാമെന്നും, ഇതൊന്നും കയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നുമെല്ലാം നിരവധി പേര്‍ വീഡിയോയ്ക്ക് കമന്‍റിട്ടിരിക്കുന്നു. ഇത് വീട്ടില്‍ പരീക്ഷിക്കരുതെന്ന് ഇദ്ദേഹം തന്നെ വീഡിയോയ്ക്കൊപ്പം നിര്‍ദേശമായി ചേര്‍ത്തിട്ടുണ്ട്.

എന്തായാലും വ്യത്യസ്തമായ വീഡിയോ ഏറെ ശ്രദ്ധേയമായിട്ടുണ്ട്. വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

View post on Instagram

Also Read:- തീപ്പിടുത്തത്തില്‍ നിന്ന് ഒരു വീടിനെ രക്ഷപ്പെടുത്തി വളര്‍ത്തുനായ; വീഡിയോ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo