പാചക പരീക്ഷണങ്ങള്‍ അടങ്ങിയ വീഡിയോയ്ക്ക് എപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. ചില വീഡിയോകള്‍ മിക്കവരും ഏറ്റെടുക്കുമ്പോള്‍ ചില വീഡിയോകള്‍ ഭൂരിഭാഗം പേരും വിമര്‍ശിച്ച് കയ്യൊഴികയും ചെയ്യാറുണ്ട്. പ്രത്യേകിച്ച്, നമുക്ക് പൊതുവില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പാചകപരീക്ഷണങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ( Social Media ) വിവിധ തരത്തിലുള്ള എത്രയോ വീഡിയോകളാണ് ( Viral Video ) നാം കാണുന്നത്. പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതോ, നമുക്ക് ആസ്വദിക്കാനുള്ള ഏതെങ്കിലും തരത്തിലുള്ള വിഷയങ്ങള്‍ അടങ്ങിയതോ എല്ലാമായിരിക്കാം ഈ വീഡിയോകള്‍. 

എന്നാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് വരുന്ന വീഡിയോകള്‍ക്കാണ് എപ്പോഴും സോഷ്യല്‍ മീഡിയയില്‍ കൂടുതല്‍ സ്ഥാനം ലഭിക്കാറ്. ആദ്യകാലങ്ങളിലെല്ലാം വിവിധ വിഭവങ്ങളുടെ റെസിപ്പികള്‍- അഥവാ തയ്യാറാക്കുന്നത് എങ്ങനെയെന്ന് കാണിക്കുക മാത്രമായിരുന്നുവെങ്കില്‍, ഇപ്പോള്‍ കൂടുതലും ഭക്ഷണ സംസ്‌കാരവും ഭക്ഷണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന ട്രെന്‍ഡുകളുമാണ് വീഡിയോയ്ക്ക് അടിസ്ഥാനമാകാറ്. 

പാചക പരീക്ഷണങ്ങള്‍ അടങ്ങിയ വീഡിയോയ്ക്ക് എപ്പോഴും കാഴ്ചക്കാര്‍ ഏറെയാണ്. ചില വീഡിയോകള്‍ മിക്കവരും ഏറ്റെടുക്കുമ്പോള്‍ ചില വീഡിയോകള്‍ ഭൂരിഭാഗം പേരും വിമര്‍ശിച്ച് കയ്യൊഴികയും ചെയ്യാറുണ്ട്. പ്രത്യേകിച്ച്, നമുക്ക് പൊതുവില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത പാചകപരീക്ഷണങ്ങളാണ് വീഡിയോയില്‍ കാണിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അത്തരം വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. 

അത്തരത്തിലൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഒരു 'സ്‌പെഷ്യല്‍ ചായ' തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കുകയാണ് വീഡിയോയില്‍. തെരുവില്‍ വില്‍പന നടത്തുന്നൊരു കച്ചവടക്കാരനാണ് വീഡിയോയിലുള്ളത്.

ബട്ടര്‍ ചേര്‍ത്താണ് ഇദ്ദേഹം ചായ തയ്യാറാക്കുന്നത്. പാലും പഞ്ചസാരയും കോഫിയും ചേര്‍ത്ത് ആദ്യം കാപ്പി തയ്യാറാക്കിയ ശേഷം ഇതിലേക്ക് പകുതി സ്ലാബ് ബട്ടര്‍ അങ്ങനെ തന്നെ ചേര്‍ക്കുകയാണ്. ശേഷം കൊക്കോ പൗഡര്‍ ചേര്‍ത്ത് ഇതിനെ ഗാര്‍ണിഷ് ചെയ്‌തെടുക്കുന്നു. 

ഇത്രയധികം ബട്ടര്‍ ചേര്‍ത്ത് ചായയെന്നല്ല, ഒരു വിഭവവും തയ്യാറാക്കരുതെന്നാണ് മിക്കവരും വീഡിയോയ്ക്ക് താഴെ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത്. ചായയില്‍ നടത്തിയ ഈ പരീക്ഷണം അനാരോഗ്യകരമാണെന്നും മിക്കവരും അഭിപ്രായപ്പെടുന്നു. ഇങ്ങനെ ബട്ടര്‍ ചേര്‍ത്താല്‍ വൈകാതെ തന്നെ ഹൃദയാഘാതം സംഭവിക്കുമെന്നും അതിനാല്‍ ഇതിനെ 'ഹാര്‍ട്ട് അറ്റാക്ക് കോഫി' എന്നാണ് വിളിക്കേണ്ടതെന്നുമെല്ലാം അഭിപ്രായങ്ങള്‍ വന്നിരിക്കുന്നു. 

പരിഹാസരൂപേണയാണെങ്കില്‍ പോലും ഇത്തരം കമന്റുകളെല്ലാം തന്നെ ചായയില്‍ നടത്തിയ ഈ പരീക്ഷണത്തെ നിശിതമായി വിമര്‍ശിക്കുകയാണ്. എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ മാത്രം നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. പലരും ഇത് പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

വീഡിയോ കാണാം...

View post on Instagram

Also Read:- ടിവിയോ ലാപ്‌ടോപോ കണ്ടുകൊണ്ടാണോ ഭക്ഷണം കഴിക്കാറ്?

ഓരോ നാട്ടിലും യാത്ര ചെയ്തെത്തി, അവിടങ്ങളിലെ ഭക്ഷണസംസ്‌കാരത്തെയും വ്യത്യസ്തതയാര്‍ന്ന രീതികളെയും പരിചയപ്പെടുത്തുന്ന വീഡിയോകളാണ് ഇന്ന് അധികവും കാണുന്നത്. സ്ട്രീറ്റ് ഫുഡ് അഥവാ തെരുവിന്റെ രുചിഭേദങ്ങളാണ് ഇത്തരത്തിലുള്ള വീഡിയോകളില്‍ മിക്കവാറും കാണാറ്. രുചി വൈവിധ്യങ്ങള്‍ മാത്രമല്ല, ഭക്ഷണം തയ്യാറാക്കുന്നത് മുതല്‍ അത് കച്ചവടം ചെയ്യുന്നത് വരെയുള്ള പ്രക്രിയയില്‍ വരുന്ന രസകരമായ വിവരങ്ങളെല്ലാം ഇന്ന് ഫുഡ് വ്ളോഗര്‍മാര്‍ മത്സരിച്ച് അവരുടെ വീഡിയോകള്‍ മുഖേന നമ്മളിലേക്ക് എത്തിക്കാറുണ്ട്... Read More...