Asianet News MalayalamAsianet News Malayalam

പക്ഷിയുടെ ചുണ്ടിന്‍റെ രൂപത്തിലുള്ള മാസ്ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവ്; വൈറലായി വീഡിയോ

മാസ്കുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിമൂന്ന് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പക്ഷിയുടെ ചുണ്ടിന്‍റെ രൂപത്തിലുള്ള ഒരു മാസ്ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിനെയാണ് കാണുന്നത്. 

Man Uses Beak Shaped Mask To Eat Rice At Restaurant
Author
First Published Dec 26, 2022, 8:25 PM IST

ആദ്യമായി കൊവിഡ് 19 സ്ഥിരീകരിക്കപ്പെട്ട ചൈനയില്‍ ഇപ്പോള്‍ വീണ്ടും കൊവിഡ് വ്യാപനം ശക്തമാവുകയാണ്. ഇതോടെ ഇന്ത്യയിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധ മുന്നറിയിപ്പുകള്‍ നല്‍കി കഴിഞ്ഞു. വീണ്ടും മാസ്ക് ഉപയോ​ഗം തുടരേണ്ടതിനെക്കുറിച്ച് ഐഎംഎയും ഓർമപ്പെടുത്തി. 

ഇപ്പോഴിതാ മാസ്കുമായി ബന്ധപ്പെട്ട ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിമൂന്ന് സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പക്ഷിയുടെ ചുണ്ടിന്‍റെ രൂപത്തിലുള്ള ഒരു മാസ്ക് ധരിച്ച് ഭക്ഷണം കഴിക്കുന്ന യുവാവിനെയാണ് കാണുന്നത്. മാസ്കിന്‍റെ മധ്യത്തിലുള്ള വിടവിലൂടെയാണ് അയാള്‍ ഭക്ഷണം കഴിക്കുന്നത്. 

ട്വിറ്ററിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്. അതേസമയം ഈ വീഡിയോ എപ്പോള്‍ എവിടെ വെച്ച്   ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. നിരവധി പേരാണ് വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. 

 

 

 

 

 

അതേസമയം, രാജ്യത്ത് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നു. പല നഗരങ്ങളിലും പത്ത് ഇരട്ടി വരെയാണ് ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം വർധിച്ചത്. മൂക്കിലൂടെ നല്കുന്ന വാക്സീൻ കൊവിൻ ആപ്പിൽ ഉൾപ്പെടുത്തി. വിമാനത്താവളങ്ങളിൽ കൂടുതൽ യാത്രക്കാരെ പരിശോധിക്കാൻ സൗകര്യം ഒരുക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി.

ആഗോളതലത്തിൽ കോവിഡ്  വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടരുകയാണ് കേന്ദ്രം. ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്രം നിർദ്ദേശിച്ചിരുന്നു. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്.  വിമാനത്താവളങ്ങളിൽ ഇന്നലെ മുതൽ രണ്ട് ശതമാനം യാത്രക്കാരിൽ  പരിശോധന തുടങ്ങി. ചൈന ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആർ ടി പി സി ആർ പരിശോധന നിർബന്ധമാക്കി.  എല്ലാ ആശുപത്രികളിലും കോവിഡ് മോക്ഡ്രിൽ  നടത്താൻ ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അടുത്തയാഴ്ച ആരോഗ്യ മന്ത്രി വീണ്ടും യോഗം വിളിച്ചുചേർക്കും എന്നാണ് വിവരം.

Also Read: സാരിയും ഹൈഹീല്‍ ചെരിപ്പും ധരിച്ച് യുവതിയുടെ കിടിലന്‍ ഡാന്‍സ്; വൈറലായി വീഡിയോ

Follow Us:
Download App:
  • android
  • ios