ഇതുവരെ ഒന്നര ലക്ഷത്തോളം പേരാണ്  ഈ വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി.

കിറ്റ് കാറ്റ് (Kit kat) ചോക്ലേറ്റ് ബാര്‍ ഇഷ്ടമല്ലാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു ചോക്ലേറ്റാണിത്. എന്നാല്‍ കഴിക്കാന്‍ മാത്രമല്ല, പച്ചക്കറി (vegetables) മുറിക്കാനും കിറ്റ് കാറ്റ് ഉപയോഗിക്കാമെന്നാണ് ഇവിടെയൊരു യുവാവ് (man) കാണിക്കുന്നത്.

കിറ്റ് കാറ്റ് ബാര്‍ കൊണ്ട് തക്കാളി (tomato) മുറിക്കുന്ന യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ (social media) വൈറലാകുന്നത്. ആദ്യം കിറ്റ് കാറ്റ് ബാറിന്‍റെ അറ്റം മൂര്‍ച്ചവരുത്തിയതിന് ശേഷം അതുപയോഗിച്ച് തക്കാളിയെ രണ്ടായി മുറിക്കുകയാണ് യുവാവ് ചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഈ കിടിലന്‍ വീഡിയോ പ്രചരിക്കുന്നത്. 

ഇതുവരെ ഒന്നര ലക്ഷത്തോളം പേരാണ് കിറ്റ് കാറ്റ് ബാര്‍ ഉപയോഗിച്ച് തക്കാളി മുറിക്കുന്ന വീഡിയോ കണ്ടത്. വീഡിയോ വൈറലായതോടെ രസകരമായ കമന്‍റുകളുമായി ആളുകളും രംഗത്തെത്തി. യുവാവിന്‍റെ ഈ ടിപ്പിനെ പ്രശംസിക്കുകയാണ് പലരും.

വീഡിയോ കാണാം...

View post on Instagram

Also Read: അടുക്കള വൃത്തിയായി സൂക്ഷിക്കാൻ ഇതാ ചില ടിപ്സ്