ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം മാമ്പഴ വിഭവങ്ങള്‍ അഥവാ മാംഗോ ഫെസ്റ്റ് റെസിപ്പികള്‍. ഇന്ന് ലീന ലാൽസൺ തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

മുരിങ്ങയ്ക്ക ചേര്‍ത്ത മാങ്ങാ കറി തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

മാങ്ങ -1 കപ്പ്

പച്ചമുളക് -3 എണ്ണം

ചെറിയ ഉള്ളി -5 എണ്ണം

പരിപ്പ് -1 കപ്പ്

മഞ്ഞൾ പൊടി-1 സ്പൂൺ

കായം-1 സ്പൂൺ

മുരിങ്ങയ്ക്ക - 3 എണ്ണം

വെളിച്ചെണ്ണ -2 സ്പൂൺ

കടുക് - 1 സ്പൂൺ

ചുവന്ന മുളക് -2എണ്ണം

കറിവേപ്പില -2 തണ്ട്

ജീരകം -1 സ്പൂൺ

വെളുത്തുള്ളി - 3 അല്ലി

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കുക്കറിലേയ്ക്ക് ആദ്യം ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്തതിനു ശേഷം അതിലേയ്ക്ക് ആവശ്യത്തിന് പരിപ്പ് ചേർത്ത് കൊടുക്കാം. ശേഷം പച്ചമാങ്ങയും മുരിങ്ങയ്ക്കയും ചേർത്ത് നന്നായിട്ട് വേവിച്ചെടുക്കുക. ശേഷം അതിലേയ്ക്ക് തേങ്ങയും വെളുത്തുള്ളിയും ജീരകവും പച്ചമുളകും മഞ്ഞൾപ്പൊടിയും അരച്ച് ചേർത്തുകൊടുത്ത ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് തിളപ്പിച്ച് കുറുക്കിയെടുക്കുക. അതിനുശേഷം വെളിച്ചെണ്ണ ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് കടുക് ചേർത്ത് കൊടുത്ത് ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് നന്നായിട്ട് ഒന്ന് വറുത്ത് ഇതിലേക്ക് ഒഴിച്ചു കൊടുക്കുക.

YouTube video player