മാമ്പഴം കൊണ്ട് ജ്യൂസ്, ഷെയ്ക്കുകള്‍, ലസ്സി, പുഡിംഗ്, ഐസ്ക്രീം, കറികള്‍, ഡിസേര്‍ട്ടുകള്‍ എന്നിങ്ങനെ പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. മിക്കവാറും മാമ്പഴം കൊണ്ട് തയ്യാറാക്കുന്ന എല്ലാ വിഭവങ്ങള്‍ക്കും ആരാധകരുണ്ട്. 

മാമ്പഴക്കാലം ഇങ്ങെത്തി. മാര്‍ക്കറ്റുകളിലും റോഡരികിലുമെല്ലാം പഴുത്ത മാമ്പഴം കച്ചവടത്തിനായി നിരത്തിവച്ചിരിക്കുന്ന കാഴ്ച തന്നെ മാമ്പഴ പ്രേമികളെ ഏറെ സന്തോഷപ്പെടുത്തുന്നതാണ്. മാമ്പഴക്കാലമായാല്‍ മാമ്പഴം വച്ച് തയ്യാറാക്കുന്ന വിവിധ വിഭവങ്ങളുടെയും വരവാണ് പിന്നെ.

മാമ്പഴം കൊണ്ട് ജ്യൂസ്, ഷെയ്ക്കുകള്‍, ലസ്സി, പുഡിംഗ്, ഐസ്ക്രീം, കറികള്‍, ഡിസേര്‍ട്ടുകള്‍ എന്നിങ്ങനെ പല വിഭവങ്ങളും തയ്യാറാക്കാറുണ്ട്. മിക്കവാറും മാമ്പഴം കൊണ്ട് തയ്യാറാക്കുന്ന എല്ലാ വിഭവങ്ങള്‍ക്കും ആരാധകരുണ്ട്. 

എന്നാലിപ്പോഴിതാ മാമ്പഴം കൊണ്ട് തയ്യാറാക്കിയൊരു 'സ്പെഷ്യല്‍' വിഭവത്തിന് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം ലഭിക്കുകയാണ്. സ്ട്രീറ്റ് ഫുഡുകളില്‍ ധാരാളം പേര്‍ക്ക് ഇഷ്ടപ്പെട്ടൊരു വിഭവമാണ് പാനി പൂരി. മാമ്പഴത്തിന്‍റെ പള്‍പ്പ് വച്ച് പാനി പൂരി തയ്യാറാക്കുന്നതാണ് വീഡ‍ിയോയില്‍ കാണിച്ചിരിക്കുന്നത്.

ആദ്യം സാധാരണഗതിയില്‍ ചെയ്യുന്നത് പോലെ തന്നെ ഉരുളക്കിഴങ്ങ് മസാലയാണ് ഇതില്‍ നിറയ്ക്കുന്നത്. ശേഷം മാമ്പഴത്തിന്‍റെ പള്‍പ്പ് ചേര്‍ക്കുന്നു. ഇത് ഇങ്ങനെ തന്നെ കഴിക്കാവുന്നതാണ്. 'ബോംബെ ഫുഡീ ടെയില്‍സ്' എന്ന പേജാണ് വ്യത്യസ്തമായ വിഭവത്തിന്‍റെ വീഡിയോ പങ്കിട്ടിരിക്കുന്നത്. 

വീഡിയോയ്ക്ക് ഭൂരിപക്ഷം പേരും നെഗറ്റീവ് കമന്‍റുകളാണ് നല്‍കുന്നത്. മാമ്പഴക്കാലമാണ്, മാമ്പഴത്തിന്‍റെ വിഭവങ്ങളാണ് എങ്ങും ഡിമാൻഡില്‍ എന്ന് വച്ച് ഇങ്ങനെയൊന്നും പരീക്ഷണം നടത്തല്ലേയെന്നും, മാമ്പഴത്തോടും പാനി പൂരിയോടും ഉള്ള ഇഷ്ടം വരെ ഇത് കണ്ടാല്‍ പോകുമെന്നുമെല്ലാം വീഡിയോയ്ക്ക് കമന്‍റ് കിട്ടിയിരിക്കുന്നു. ഈ വീഡിയോ പോസ്റ്റ് ചെയ്തത് കൊണ്ട് പേജ് തന്നെ 'അണ്‍ഫോളോ' ചെയ്യുകയാണ് എന്ന് വരെ പറഞ്ഞവരുണ്ട്. എന്തായാലും നിലത്തൊന്നുമല്ല ഈ പുത്തൻ പരീക്ഷണവീഡിയോ എന്ന് നിസംശയം പറയാം. 

നെഗറ്റീവ് കമന്‍റുകളാണെങ്കിലും കാഴ്ചക്കാരെ ഏറെ ലഭിച്ചതോടെ വീഡിയോ വൈറലായിരിക്കുകയാണിപ്പോള്‍.

വീഡിയോ കണ്ടുനോക്കൂ...

View post on Instagram

Also Read:- 'പല്ല് പൊട്ടേണ്ടതായിരുന്നു';എയര്‍പോര്‍ട്ടിലെ ഭക്ഷണത്തില്‍ നിന്ന് യുവതിക്ക് കിട്ടിയത്...

തൃശൂരിൽ 8 വയസുകാരിയുടെ മരണം മൊബൈൽ പൊട്ടിത്തെറിച്ചെന്ന് സംശയം | Accident | Mobile phone | Blast