വിശന്നിരിക്കുമ്പോള്‍ റെസ്റ്റോറന്‍റില്‍ പോയി നേരിട്ട്  ഓർഡർ ചെയ്യുന്ന ഭക്ഷണം പോലും പ്രതീക്ഷിച്ച നിലവാരം പുലർത്താതിരിക്കുന്നത് ഉപഭോക്താക്കൾക്ക് കടുത്ത നിരാശയുണ്ടാക്കും. 

ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്തവര്‍ക്ക് സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്.

എന്നാലും വിശന്നിരിക്കുമ്പോള്‍ റെസ്റ്റോറന്‍റില്‍ പോയി നേരിട്ട് ഓർഡർ ചെയ്യുന്ന ഭക്ഷണം പോലും പ്രതീക്ഷിച്ച നിലവാരം പുലർത്താതിരിക്കുന്നത് ഉപഭോക്താക്കൾക്ക് കടുത്ത നിരാശയുണ്ടാക്കും. അത്തരത്തിലൊരു സംഭവമാണ് ലണ്ടണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. റെസ്റ്റോറന്‍റില്‍ നിന്ന് 3500 രൂപയ്ക്ക് ചിക്കനും ഫ്രഞ്ച് ഫ്രൈസും ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന ലണ്ടന്‍ യുവതി ഭക്ഷണം കിട്ടിയപ്പോള്‍ ശരിക്കും അമ്പരന്നു. അത്രയും കുറഞ്ഞ അളവിലാണ് യുവതിക്ക് ഭക്ഷണം കിട്ടിയത്. 

Scroll to load tweet…

'3500 രൂപ മുടക്കി ഞാന്‍ വാങ്ങിയ ഭക്ഷണം നോക്കൂ'- എന്ന ക്യാപ്ഷനോടെ യുവതി ട്വിറ്ററില്‍ പങ്കുവച്ച ചിത്രം വൈറലാവുകയും ചെയ്തു. ബേക്ക് ചെയ്ത ചെറിയ കഷ്ണം ചിക്കനും ഇറച്ചി നിറച്ച സ്‌കോണും സോസുമാണ് യുവതിക്ക് കിട്ടിയത്. കൂടാതെ ഫ്രഞ്ച് ഫ്രൈസിന് 502 രൂപ അധികം നല്‍കേണ്ടി വന്നെന്നും യുവതി പറയുന്നു. ട്വീറ്റ് വൈറലായതോടെ സമാനമായ സംഭവങ്ങള്‍ പലരും കമന്‍റ് ചെയ്തു. ഇത് 'പകല്‍ക്കൊള്ള' ആണെന്നും ചിലര്‍ കമന്‍റ് ചെയ്തു. 

Also Read: റെസ്റ്റോറന്‍റിലെ ജീവനക്കാർക്ക് ഏഴ് ലക്ഷം രൂപ 'ടിപ്' നല്‍കി കസ്റ്റമര്‍!

കൊവിഡ് മഹാമാരിയുടെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona