പുരുഷന്മാരാണെങ്കില്‍ സ്ത്രീകളെ അപേക്ഷിച്ച്, ഭക്ഷണം പൊതുവേ അല്‍പം കൂടുതല്‍ കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ അവരുടെ ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവിലും കാര്യമായ വ്യത്യാസം കാണും. ആവശ്യത്തിലും അധികമായാല്‍ ചിലപ്പോള്‍ പോഷകങ്ങളും പ്രശ്‌നക്കാരാകും
ശരീരത്തിന് അത്യാവശ്യം വേണ്ട ഘടകങ്ങളിലൊന്നാണ് പ്രോട്ടീന്‍. ഭക്ഷണത്തില്‍ നിന്നാണ് നമ്മള്‍ ആവശ്യമായ പ്രോട്ടീന്‍ സംഘടിപ്പിക്കുന്നത്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം എന്നാല്‍ അത്, പലതുമാകാം, മുട്ടയോ പയറുവര്‍ഗങ്ങളോ മാംസമോ പച്ചക്കറിയോ അങ്ങനെയെന്തും. എങ്കിലും മാംസാഹാരം തന്നെയാണ് പ്രോട്ടീന്റെ പ്രധാന സ്രോതസ്.
പുരുഷന്മാരാണെങ്കില്‍ സ്ത്രീകളെ അപേക്ഷിച്ച്, ഭക്ഷണം പൊതുവേ അല്‍പം കൂടുതല്‍ കഴിക്കുന്നവരാണ്. അതിനാല്‍ തന്നെ അവരുടെ ശരീരത്തിലെത്തുന്ന പോഷകങ്ങളുടെ അളവിലും കാര്യമായ വ്യത്യാസം കാണും. ആവശ്യത്തിലും അധികമായാല്‍ ചിലപ്പോള്‍ പോഷകങ്ങളും പ്രശ്‌നക്കാരാകും.
അങ്ങനെ അനുമാനിക്കാവുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അതായത്, മാംസാഹാരത്തില്‍ നിന്ന് നേടുന്ന പ്രോട്ടീന്‍ അമിതമായാല്‍ അത് പുരുഷന്റെ ആയുസിന് തന്നെ ഭീഷണിയാണെന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍. 'അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷന്‍' എന്ന പ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നത്.
സാധാരണ അവസ്ഥയെ അപേക്ഷിച്ച് പുരുഷന്മാരുടെ മരണത്തിനുള്ള സാധ്യത 23 ശതമാനമാണത്രേ ഇത് വര്‍ധിപ്പിക്കുന്നത്. 'റെഡ് മീറ്റ്' ആണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്നും വിദഗ്ധര്‍ പറയുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, പ്രമേഹം, ക്യാന്‍സര്‍ എന്നിങ്ങനെയുള്ള രോഗങ്ങളുടെ രൂപത്തിലാണ് ഈ പ്രോട്ടീനുകള്‍ വില്ലനായി വരുന്നതെന്നും ഇവര്‍ പറയുന്നു.
