പാർലെ ജി ബിസ്‌ക്കറ്റുമായുള്ള ഞങ്ങളുടെ ബാല്യകാല പ്രണയത്തെ ഓർമ്മപ്പെടുത്തുന്നു. ഒരു പാർലെ ജി ബിസ്‌ക്കറ്റ് ചായയോ പാലോ ആവി പറക്കുന്ന കപ്പിൽ മുക്കി കഴിക്കുന്ന സന്തോഷം പലർക്കും പ്രിയപ്പെട്ടതാണ് എന്ന് കുറിച്ച് കൊണ്ടാണ് മീറ സ്റ്റോറി പങ്കുവച്ചത്.

ബോളിവുഡ് നടൻ ഷാഹിദ് കപൂറിൻറെ ഭാര്യ മിറ രജ്പുതിന് സമൂഹ മാധ്യമങ്ങളിൽ നിറയെ ആരാധകരാണുള്ളത്. തൻറെ ഓരോ വിശേഷങ്ങളും മിറ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്നസിലും ആരോ​ഗ്യത്തിനും ഏറെ ശ്രദ്ധ നൽകുന്ന വ്യക്തിയാണ്. സോഷ്യൽ മീഡയയിൽ സജീവമാണ് മീറ.

ചില സ്കിൻ കെയർ ടിപ്സുകൾ, വെയ്റ്റ്ലോസ് ടിപ്സുകളെല്ലാം മീര പങ്കുവയ്ക്കാറുണ്ട്. ഭക്ഷണത്തിന്റെ പോസ്റ്റുകളും മീറ പങ്കുവയ്ക്കാറുണ്ട്. തന്റെ കുട്ടിക്കാലത്തെ പ്രിയപ്പെട്ട ടീ സ്നാക്ക് ഏതായിരുന്നുവെന്ന് ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ മീറ പങ്കുവച്ചു.

പാർലെ ജി ബിസ്‌ക്കറ്റുമായുള്ള ഞങ്ങളുടെ ബാല്യകാല പ്രണയത്തെ ഓർമ്മപ്പെടുത്തുന്നു. ഒരു പാർലെ ജി ബിസ്‌ക്കറ്റ് ചായയോ പാലോ ആവി പറക്കുന്ന കപ്പിൽ മുക്കി കഴിക്കുന്ന സന്തോഷം പലർക്കും പ്രിയപ്പെട്ടതാണ് എന്ന് കുറിച്ച് കൊണ്ടാണ് മീറ സ്റ്റോറി പങ്കുവച്ചത്.

മിറ മകൾ മിഷയുടെ ആറാം ജന്മദിനത്തിൽ മനോഹരമായ ഓർമ ചിത്രം പങ്കുവച്ചിരുന്നു. മിഷ ജനിക്കുന്നതിന് മുമ്പുള്ള ആ രാത്രിയിലെ ചിത്രമാണ് മിറ പങ്കുവച്ചിരുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് മിറ അന്ന് ചിത്രം പങ്കുവച്ചത്. ഷാഹിദ് എടുത്ത സെൽഫി ചിത്രമാണിത്. പൂർണ ഗർഭിണിയായ മിറയുടെ മടിയിൽ തലവച്ചു കിടക്കുന്ന ഷാഹിദ് കപൂറിനെയും ചിത്രത്തിൽ കാണാം.

അടുത്തിടെ അമിതമായ മുടികൊഴിച്ചിൽ താരത്തെ അലട്ടിയിരുന്നു. മുടി കൊഴിച്ചിൽ എങ്ങനെയാണ് ബാധിച്ചതെന്നും എന്തായിരുന്നു പ്രതിവിധിയെന്നും തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെ ആണ് മിറ വ്യക്തമാക്കിയത്. 

ഭക്ഷണത്തോടൊപ്പം ചായ കുടിക്കാമോ? പുതിയ മാർഗ്ഗനിർദ്ദേശവുമായി ഐസിഎംആർ

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates