ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം.  

ശരീരത്തിന്‍റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് പ്രോട്ടീൻ ഏറെ പ്രധാനമാണ്. പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഒന്നാണ് മുട്ട. ‌ഒരു മുട്ടയില്‍ ഏകദേശം 6 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 100 ഗ്രാം മുട്ടയില്‍ 13 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മുട്ടയെക്കാൾ പ്രോട്ടീൻ അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം.

1. മുരിങ്ങയില 

മുരിങ്ങയിലയിലും മുരിങ്ങയ്ക്കയിലും പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 9 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ അയേണ്‍, കാത്സ്യം, ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയിരിക്കുന്നു. 

2. ചീര 

ഒരു കപ്പ് വേവിച്ച ചീരയില്‍ നിന്നും 5.4 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ ഇവയില്‍ കാത്സ്യം, അയേണ്‍, വിറ്റാമിനുകളായ എ, സി, കെ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്.

3. ബ്രൊക്കോളി 

ഒരു കപ്പ് ബ്രൊക്കോളിയില്‍ 5.7 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍, വിറ്റാമിൻ ഇ, വിറ്റാമിൻ ബി 6, കോപ്പർ, പൊട്ടാസ്യം എന്നിവയും ബ്രൊക്കോളിയിൽ അടങ്ങിയിട്ടുണ്ട്. 

4. മഷ്റൂം

100 ഗ്രാം മഷ്റൂമല്‍ നിന്നും 3.1 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. കൂടാതെ ഇവയില്‍ ബി വിറ്റാമിനുകളും, വിറ്റാമിന്‍ ഡിയും, 
സെലീനിയം, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവയും അടങ്ങിയിട്ടുണ്ട്. 

5. ഗ്രീന്‍ പീസ് 

100 ഗ്രാം ഗ്രീന്‍ പീസില്‍ 5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍, വിറ്റാമിന്‍ കെ, ഫോളേറ്റ് തുടങ്ങിയവയും ഇവയില്‍ നിന്നും ലഭിക്കും. 

6. ചെറുപയർ 

100 ഗ്രാം വേവിച്ച ചെറുപയറില്‍ 19 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also read: കാഴ്ചശക്തി മെച്ചപ്പെടുത്താൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട വിറ്റാമിൻ എ അടങ്ങിയ ഭക്ഷണങ്ങള്‍

youtubevideo