ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ഷിബി സാറ സക്കറിയ തയ്യാറാക്കിയ പാചകക്കുറിപ്പ്. mulaku bajji recipe   

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വേണ്ട ചേരുവകൾ

ബജി മുളക് 10 എണ്ണം

കടലമാവ് 1 കപ്പ്

മഞ്ഞൾ പൊടി 1 സ്പൂൺ

ഉപ്പ് 1 സ്പൂൺ

കായ പൊടി 1/2 സ്പൂൺ

എണ്ണ 1/2 ലിറ്റർ

വെള്ളം ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം മുളക് രണ്ടായിട്ട് കീറി ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് കടലമാവ്, ഉപ്പ്, വെള്ളം, ആവശ്യത്തിന് മഞ്ഞൾപൊടി എന്നിവ ചേർത്ത് കായപ്പൊടിയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് നല്ല കട്ടിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കാം. അതിനുശേഷം ഒരു ചട്ടി വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് എണ്ണ നന്നായി ചൂടായി കഴിയുമ്പോൾ മുളക് ഓരോന്നായിട്ട് മാവിലേക്ക് മുക്കിയതിന് ശേഷം എണ്ണയിലേക്ക് ഇട്ടുകൊടുത്ത് നല്ലപോലെ വറുത്തെടുക്കാവുന്നതാണ്.