നവര മീൻ കറി ഇനി മുതൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കൂ. പ്രിയകല അനിൽകുമാർ തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

നവര മീൻ (കിളിമീൻ) കിട്ടിയാൽ ഈ രീതിയിൽ കറി തയ്യാറാക്കി നോക്കൂ. വളരെ എളുപ്പവും രുചികരവുമായ രീതിയിൽ സ്പെഷ്യൽ നവര മീൻ കറി ഉണ്ടാക്കിയാലോ?. 

വേണ്ട ചേരുവകൾ 

തേങ്ങ ചിരകിയത് - ഒരു മുറി 
ചുവന്ന മുളകുപൊടി - 3 സ്പൂൺ 
 മല്ലിപൊടി - 3 സ്പൂൺ 
മഞ്ഞൾ പൊടി - 1/2 സ്പൂൺ
ഉലുവ പൊടി - 1/2 സ്പൂൺ 
കറിവേപ്പില - കുറച്ച് 
ചുവന്നുള്ളി - 7 എണ്ണം 
പുളി - ആവശ്യത്തിന് 
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം

ഒരു തക്കാളി 4 പച്ചമുളക് അരിഞ്ഞു മീനിൽ ചേർക്കുക. മുകളിൽ പറഞ്ഞ തേങ്ങയും മസാലകളും ഒരുമിച്ച് അരച്ച് എടുത്ത് പുളിയും ചേർത്ത വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് അടുപ്പത്ത് വച്ച് തിളച്ചു വരുമ്പോൾ കറിവേപ്പിലയും ചേർത്ത് ഇളക്കുക. ശേഷം ചൂടോടെ കഴിക്കാം.

Trivandrum style fish curry മീൻ കറി ഇങ്ങനെയും ചെയ്യാം നവര മീൻ കറി