നേന്ത്രപ്പഴം ഇരിപ്പുണ്ടെങ്കിൽ രുചികരമായ പായസം എളുപ്പം തയ്യാറാക്കാം.. രശ്മി തയ്യാറാക്കിയ പാചകക്കുറിപ്പ്...

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.comഎന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

പായസ പ്രിയരാണ് നമ്മളിൽ അധികം പേരും. വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് നേന്ത്രപ്പഴം പ്രഥമൻ. വിഷു കഴിഞ്ഞെങ്കിലും ഇടയ്ക്കൊക്കെ പായസം കഴിക്കണമെന്ന് തോന്നിയാൽ ഒന്നും ആലോചിക്കേണ്ട വളരെ എളുപ്പം നേന്ത്രപ്പഴം കൊണ്ട് രുചികരമായ പായസം തയ്യാറാക്കാം...

വേണ്ട ചേരുവകൾ...

നേന്ത്രപ്പഴം - 3 എണ്ണം
ശർക്കര - 400 ​ഗ്രാം 
തേങ്ങാപ്പാൽ - 2 കപ്പ്
ചൗവ്വരി - 3 സ്പൂൺ
നെയ്യ് - 3 സ്പൂൺ
ഏലക്ക ചുക്ക് ജീരകം പൊടിച്ചത് - 1 സ്പൂൺ
തേങ്ങാക്കൊത്ത് - 3 സ്പൂൺ
ഡ്രൈ ഫ്രൂട്ട്സ് - ഒരു പിടി

തയ്യാറാക്കുന്ന വിധം...

നേന്ത്രപ്പഴം പായസം ഉണ്ടാക്കാൻ വേണ്ടി മൂന്ന് നേന്ത്രപ്പഴം പുഴുങ്ങി തൊലി കളഞ്ഞ് മാഷ് ചെയ്തെടുക്കണം. ചീൻചട്ടിയിൽ കുറച്ച് നെയ്യ് ചൂടാക്കി മാഷ് ചെയ്തു വച്ചേക്കണം. നേന്ത്രപ്പഴം ഒന്ന് റോസ്റ്റ് ചെയ്ത് എടുക്കണം. ഇനി ഇതിലോട്ട് ശർക്കര ഉരുക്കിയത് ചേർത്ത് നല്ലതായിട്ട് ഒന്ന് വേവിച്ചെടുക്കുക. തേങ്ങയുടെ രണ്ടാം പാല് ചേർത്ത് വീണ്ടും ഒന്നും കൂടെ കുറുകി വരുന്നതുവരെ ഒന്ന് വേവിച്ചെടുക്കുക ഈയൊരു നേരത്ത് വേണെങ്കിൽ രണ്ട് സ്പൂൺ ചവ്വരിയും കൂടെ വേവിച്ചത് ചേർത്ത് കൊടുക്കാം. അവസാനമായിട്ട് ഇനി ഒന്നാം പാലും കൂടെ ചേർത്ത് ഒന്ന് ചൂടായതിനു ശേഷം ഗ്യാസ് ഓഫ് ചെയ്യാം. കൂടെ കുറച്ച് ജീരകവും ഏലക്കയും ചുക്കും ചതച്ച് ചേർത്തു കൊടുക്കാം. ഇനിയൊരു ചീനച്ചട്ടിയിൽ കുറച്ചു നെയ്യ് ചേർത്ത് തേങ്ങാക്കൊത്ത് ഡ്രൈ ഫ്രൂട്ട്സ് എല്ലാം കൂടെ ചേർത്താൽ നേന്ത്രപ്പഴം പായസം റെഡിയായി...

കുട്ടികൾക്ക് ഇഷ്ടമാകും ഈ സ്പെഷ്യൽ കുക്കീസ് ; ഈസി റെസിപ്പി

Onam recipes | Ethakka Upperi | Kaya varathathu | Pazham pradhaman | Nenthra pazham pradhaman