ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. പുരുഷന്മാര്‍ പലപ്പോഴും ജിമ്മില്‍ പോയി മസില്‍ കൂട്ടാന്‍ ശ്രമിക്കാറുണ്ട്. 

നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണശീലം പ്രധാനമാണ്. ശരിയായ ഭക്ഷണത്തിലൂടെ നല്ല ആരോഗ്യമുള്ള ശരീരം നേടിയെടുക്കാന്‍ സാധിക്കും. പുരുഷന്മാര്‍ പലപ്പോഴും ജിമ്മില്‍ പോയി മസില്‍ കൂട്ടാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മസില്‍ കൂട്ടാന്‍ ഭക്ഷണകാര്യത്തില്‍ കൂടി ശ്രദ്ധ വേണം. അത്തരത്തില്‍ മസില്‍ കൂട്ടാന്‍ പുരുഷന്മാര്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

ഒന്ന്... 

ചോറാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. പലരും ശരീരഭാരം വര്‍ധിക്കുമെന്ന് കരുതി ചോറ് പൂര്‍ണ്ണമായും ഒഴിവാക്കാറുണ്ട്. എന്നാല്‍ മസില്‍ കൂട്ടാന്‍ വര്‍ക്കൗട്ട് ചെയ്യുന്നവര്‍ പതിവായി ചോറ് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജവും ആരോഗ്യവും ലഭിക്കാന്‍ സഹായിക്കും. 

രണ്ട്... 

ഓട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനും ഫൈബറും കാര്‍ബോഹൈട്രേറ്റും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഓട്സ് പതിവായി കഴിക്കുന്നതും നല്ലതാണ്. 

മൂന്ന്... 

നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹനം മെച്ചപ്പെടുത്താനും വയറിന്‍റെ ആരോഗ്യത്തിനും മസില്‍ കൂടാനും ഇവ സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും ഇവ സഹായിക്കും. 

നാല്... 

മുട്ടയാണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പ്രോട്ടീനുകളുടെ കലവറയാണ് മുട്ട. പുരുഷന്മാര്‍ക്ക് മസില്‍ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനുമെല്ലാം ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഇവ ഗുണം ചെയ്യും. 

അഞ്ച്... 

മധുരക്കിഴങ്ങാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസമിക് സൂചിക കുറഞ്ഞ ഇവ പ്രമേഹ രോഗികള്‍ക്കും പതിവായി കഴിക്കാം. ഇവ മസില്‍ കൂട്ടാനും സഹായിക്കും. 

ശ്രദ്ധിക്കുക: ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Also Read: പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ജിഐ കുറഞ്ഞ ഈ ഭക്ഷണങ്ങൾ...

youtubevideo