പലപ്പോഴും ഡയറ്റിലൂടെ 'ഫിറ്റ്' ആകണമെന്നും ആരോഗ്യത്തോടെയിരിക്കണമെന്നുമെല്ലാ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരത്തില്‍ ദുശീലങ്ങളില്‍ പെട്ടുപോകുന്നത്. എന്തായാലും കൊവിഡിന്റെ വരവോടുകൂടി, ആളുകളുടെ ഉറക്കം- ഭക്ഷണം എന്നിവയുടെ ക്രമം വ്യാപകമായി തെറ്റിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്

രാത്രി അത്താഴം കഴിച്ചുകഴിഞ്ഞ് പിന്നീട് ഉറങ്ങുന്നതിന് മുമ്പായി എന്തെങ്കിലും സ്‌നാക്‌സ് കഴിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? ഈ ലോക്ഡൗണ്‍ കാലത്ത് വൈകി ഉറങ്ങുന്നത് ശീലമാക്കിയിരിക്കുന്ന നിരവധി പേരുണ്ട്. ഇവരെല്ലാം തന്നെ മിക്കവാറും രാത്രിയിലെ ഈ സ്‌നാക്‌സും പതിവാക്കിയിരിക്കുകയാണ്. 

പലപ്പോഴും ഡയറ്റിലൂടെ 'ഫിറ്റ്' ആകണമെന്നും ആരോഗ്യത്തോടെയിരിക്കണമെന്നുമെല്ലാ ആഗ്രഹിക്കുന്നവരായിരിക്കും ഇത്തരത്തില്‍ ദുശീലങ്ങളില്‍ പെട്ടുപോകുന്നത്. എന്തായാലും കൊവിഡിന്റെ വരവോടുകൂടി, ആളുകളുടെ ഉറക്കം- ഭക്ഷണം എന്നിവയുടെ ക്രമം വ്യാപകമായി തെറ്റിയിട്ടുണ്ടെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

ഇനി ഇത്തരത്തില്‍ രാത്രിയില്‍ അമിതമായി സ്‌നാക്‌സ് കഴിച്ചാല്‍ എന്താണ് പ്രശ്‌നമെന്ന് ചോദിച്ചാലോ! ദഹനപ്രശ്‌നങ്ങള്‍ മുതല്‍, ഉറക്കമില്ലായ്മ, ഉദരരോഗങ്ങള്‍, വണ്ണം കൂടുന്നത്, ബിപി തുടങ്ങി പല പ്രശ്‌നങ്ങളിലേക്കും ഈ ശീലം വഴിവയ്ക്കും. എങ്ങനെയാണ് ഈ ശീലത്തെ ഇല്ലാതാക്കുക! അതിനായി മൂന്ന് മാര്‍ഗങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രമുഖ ന്യൂട്രീഷ്യനിസ്റ്റ് നമാമി അഗര്‍വാള്‍. 


ഒന്ന്...

പകല്‍ ആവശ്യത്തിന് കലോറി അടങ്ങിയ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഭക്ഷണം കഴിക്കാതിരിക്കുന്നതും ആവശ്യത്തിന് കഴിക്കാതിരിക്കുന്നതും രാത്രിയിലെ അമിത വിശപ്പിന് ഇടയാക്കും. എന്ന് മാത്രമല്ല, രാത്രിയില്‍ അധികമായി കഴിക്കുന്നതിനും ഇത് വഴിയൊരുക്കും. 

രണ്ട്...

അത്താഴം കഴിച്ചതിന് ശേഷം ഉറങ്ങാന്‍ കിടക്കുന്നതിനായി എടുക്കുന്ന സമയം രണ്ടോ മൂന്നോ മണിക്കൂറില്‍ കൂടാതിരിക്കുക. ഇതിലും കൂടുതല്‍ സമയം ഉറങ്ങാന്‍ കിടക്കാനായി എടുത്താല്‍ അതിനിടയ്ക്ക് വിശപ്പനുഭവപ്പെടാം. സ്വാഭാവികമായും ഭക്ഷണം ആവശ്യമായി വരികയും ചെയ്യാം. പിന്നീട് ഇത് ശീലമായി മാറുന്നു. 

മൂന്ന്...

അത്താഴത്തിന് ശേഷം പിന്നീട് സ്‌നാക്‌സ് കഴിക്കുന്നത് മോശം ആണ് എന്ന് പരിപൂര്‍ണ്ണമായി പറയാനാകില്ല. സ്‌നാക്‌സ് ആവാം, എന്നലത് തികച്ചും ആരോഗ്യപൂര്‍ണ്ണമായ സ്‌നാക്‌സ് ആയിരിക്കണം. 

അതുപോലെ കുറവ് അളവ് മാത്രമേ കഴിക്കുകയും ചെയ്യാവൂ. അത്തരത്തില്‍ രാത്രിയില്‍ സ്‌നാക്‌സ് ആക്കാവുന്ന ചില ഭക്ഷണങ്ങള്‍ കൂടി അറിഞ്ഞുവയ്ക്കാം. 

നട്ട്‌സ്, മഖാന, നേന്ത്രപ്പഴം, വിവിധ തരം വിത്തുകള്‍ (സീഡ്‌സ്) എന്നിവയെല്ലാമാണ് രാത്രിയില്‍ സ്‌നാക്‌സ് ആക്കാന്‍ ഏറ്റവും ഉത്തമമെന്ന് നമാമി അഗര്‍വാള്‍ പറയുന്നു. 

View post on Instagram

Also Read:- തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മത്തിന് ഭക്ഷണത്തില്‍ നിന്നൊഴിവാക്കേണ്ടത്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona