ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്ട്രീറ്റ് ഫുഡ് റെസിപ്പികൾ. ഇന്ന് ഷീന സുഭാഷ് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

Add Asianetnews as a Preferred SourcegooglePreferred

വെള്ളക്കടല കൊണ്ട് അടിപൊളി ചാട്ട് മസാല തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ

വെള്ളക്കടല - 100 ഗ്രാം

സവോള - വലുത് 1

തക്കാളി - 1 എണ്ണം

മല്ലിയില - ആവശ്യത്തിന്

നാരങ്ങാ നീര് - 1/2 നാ രങ്ങയുടെ

ഗരംമസാല - 1/2 ടീസ്പൂൺ

കുരുമുളക് പൊടി - 1/2 ടീസ്പൂൺ

ചാട്ട് മസാല - 1/2 ടീസ്പൂൺ

മുളക് പൊടി - 1/2 ടീസ്പൂൺ

പച്ചമുളക് - 1 എണ്ണം (ചെറുതായി അരിഞ്ഞത്)

ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം കടല ഉപ്പ് ചേർത്ത് വേവിച്ച് എടുത്ത് വെള്ളം വാർത്തെടുത്തു ഒരു ബൗൾലേക്ക് ഇട്ടുകൊടുക്കുക. ശേഷം സവള, തക്കാളി, മല്ലിയില, പച്ചമുളക്, നാരങ്ങാനീര് ചേർത്ത് മുകളിൽ പറഞ്ഞിരിക്കുന്ന മസാലകളും ഉപ്പും ചേർത്ത് നന്നായി മിക്സ്‌ ചെയ്‌തു ചൂടോടെ കഴിക്കാം.