വയറില്‍ കൊഴുപ്പ് അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന മൂന്ന് തെറ്റുകള്‍ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ശാലിനി സുധാഗര്‍. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ശരീരഭാരം മൊത്തത്തില്‍ നിയന്ത്രിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് അടിവയറു കുറയ്ക്കുന്നത്. വയറില്‍ കൊഴുപ്പ് അടിയുന്നത് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കാം. വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന മൂന്ന് തെറ്റുകള്‍ എന്തൊക്കെയാണെന്ന് പങ്കുവയ്ക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റായ ശാലിനി സുധാഗര്‍. അവ എന്തൊക്കെയാണെന്ന് നോക്കാം. 

1. കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നത്

പ്രോട്ടീൻ, ഫൈബർ തുടങ്ങിയ പ്രധാന പോഷകങ്ങൾ ഉള്‍പ്പെടുത്താതെ നിങ്ങളുടെ ഭക്ഷണം കാർബോഹൈഡ്രേറ്റ് സമ്പുഷ്ടമാക്കുമ്പോൾ, അത് വയറിലെ കൊഴുപ്പിലേയ്ക്ക് നയിച്ചേക്കാം. കാർബോഹൈഡ്രേറ്റുകൾ പ്രധാനമായും ഗ്ലൂക്കോസ് ആണെന്നും അവ നിങ്ങളുടെ പഞ്ചസാരയുടെ അളവ് ഉടനടി വർദ്ധിപ്പിക്കുമെന്നും ന്യൂട്രീഷ്യനിസ്റ്റായ ശാലിനി സുധാകർ പറയുന്നു. ഉയർന്ന പഞ്ചസാരയുടെ അളവ് നിങ്ങളുടെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർദ്ധിപ്പിക്കും. ഇത് വയറിലെ കൊഴുപ്പിലേയ്ക്ക് നയിച്ചേക്കാം. അതിനാല്‍ വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാര്‍ബോ അടങ്ങിയ ഭക്ഷണങ്ങള്‍ പരമാവധി കുറയ്ക്കുക. അതുപോലെ പാക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക. 

2. അമിതമായി പഞ്ചസാര കഴിക്കുന്നത്

കാര്‍ബോ അമിതമായി കഴിക്കുന്നത് മൂലം നിങ്ങളുടെ ശരീരത്തിലെ കോർട്ടിസോളിന്‍റെ അളവ് വർദ്ധിക്കുകയും, അത് പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് നിങ്ങളുടെ വയറില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ കാര്‍ബോയും പഞ്ചസാരയും ബേക്കറി ഭക്ഷണങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കുക. 

3. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് 

ആവശ്യത്തിന് വെള്ളം കുടിച്ചില്ലെങ്കില്‍ വിശപ്പ് കൂടും. അത്തരത്തില്‍ കൂടുതൽ ഭക്ഷണം കഴിക്കുമെന്ന് കലോറിയും കൊഴുപ്പും അടിയുകയും അത് നിങ്ങളുടെ വയറിലെ കൊഴുപ്പായി ശേഖരിക്കപ്പെടുകയും ചെയ്യുന്നു. അതിനാല്‍ വയറു കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വെള്ളം ധാരാളം കുടിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

View post on Instagram

Also read: സ്ത്രീകളിലെ ഫാറ്റി ലിവര്‍ രോഗം; ശരീരം കാണിക്കുന്ന നിശബ്ദ സൂചനകളെ അവഗണിക്കരുത്

youtubevideo