ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം സ്കൂൾ സ്നാക്സ് റെസിപ്പീസ്. ഇന്ന് അമൃത അഭിജിത് തയ്യാറാക്കിയ പാചകക്കുറിപ്പ്. 

'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.

അംഗനവാടികളിൽ നിന്ന് കൊച്ചു കുട്ടികൾക്ക് കിട്ടുന്ന ഹെല്‍ത്തിയായിട്ടുള്ള അമൃതംപൊടി കൊണ്ടൊരു കിടിലന്‍ ലഡ്ഡു തയ്യാറാക്കിയാലോ?

വേണ്ട ചേരുവകൾ 

അമൃതം പൊടി - 1 കപ്പ്‌ 
ശർക്കര - 4 പീസ് 
എള്ള് - 1 ടീസ്പൂൺ 
നെയ്യ് - 1 ടേബിൾ സ്പൂൺ 
തേങ്ങാ ചിരകിയത് - 3 ടേബിൾ സ്പൂൺ 

തയ്യാറാക്കുന്ന വിധം

അമൃതം പൊടി ചെറിയ തീയില്‍ 3 മിനിറ്റ് ചൂടാക്കുക. അതു മാറ്റിവച്ചതിനു ശേഷം എള്ള് ചൂടാക്കി പൊട്ടിക്കുക. ശേഷം അമൃതം പൊടിയിലേയ്ക്ക് ഇത് ചേർക്കുക. ഇനിയും തേങ്ങയും ചെറു തീയിലില്‍ 3 മിനിറ്റോളം ചൂടാക്കി എടുക്കുക. ഇതും അമൃതം പൊടിയിലേയ്ക്ക് ചേർക്കുക. ശേഷം 4 പീസ് ശർക്കര 1/2 ഗ്ലാസ് വെള്ളമൊഴിച്ചു ഉരുക്കി എടുക്കുക. ഇനി ഇത് അരിച്ചതിന് ശേഷം കുറച്ചായിട്ട് അമൃതം പൊടിയിലേയ്ക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി നെയ്യും ചേർത്ത്‌ ഉരുളകളായിട്ടു ഉരുട്ടി മറ്റുക. ഇതോടെ അമൃതം ലഡ്ഡു റെഡി. ഇതു രണ്ട് ആഴ്ച്ചയോളം ഗ്ലാസ്സ് കുപ്പിയിലിട്ട് കേടുകൂടാതെ കഴിക്കാം.

Also read: ബാക്കി വന്ന ചപ്പാത്തി കൊണ്ട് എളുപ്പത്തിൽ ഒരു പിസ്സ തയ്യാറാക്കാം; റെസിപ്പി

youtubevideo