സംഭവം ചൗമിൻ ഓംലെറ്റ് ആണ്. പ്രശസ്ത ചൈനീസ് വിഭവമായ ചൗമിൻ ചേർത്ത ഓംലെറ്റാണ് ഇവിടെ വൈറലാകുന്നത്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് പട്ടികയിലും പേരുകേട്ട ചൗമിൻ ചേർത്ത ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്.

സോഷ്യല്‍ മീഡിയയില്‍ ഓരോ ദിവസവും നിരവധി വീഡിയോകള്‍ കാണാം. ഇവയില്‍ ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. അതില്‍ തന്നെ, വിചിത്രമായ പല പാചക പരീക്ഷണങ്ങളുടെയും വീഡിയോകള്‍ നാം കണ്ടിട്ടുണ്ട്. ഇവിടെയിതാ ഓംലെറ്റ് കൊണ്ടൊരു വിഭവം തയ്യാറാക്കുന്നതിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സംഭവം ചൗമിൻ ഓംലെറ്റ് ആണ്. പ്രശസ്ത ചൈനീസ് വിഭവമായ ചൗമിൻ ചേർത്ത ഓംലെറ്റാണ് ഇവിടെ വൈറലാകുന്നത്. ഇന്ത്യൻ സ്ട്രീറ്റ് ഫുഡ് പട്ടികയിലും പേരുകേട്ട ചൗമിൻ ചേർത്ത ഓംലെറ്റ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. രജത് ഉപാധ്യായ് എന്ന ഫുഡ് ബ്ലോ​ഗറാണ് ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചത്.

ദില്ലിയിലെ തെരുവോരത്ത് ചൗമിൻ ഓംലെറ്റ് തയ്യാറാക്കുന്നയാളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഈ ഓംലെറ്റ് തയ്യാറാക്കുന്ന വിധവും അദ്ദേഹം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വലിയ പാത്രത്തിലേയ്ക്ക് ബട്ടർ ഇട്ടതിനുശേഷം അരിഞ്ഞുവച്ച പച്ചമുളകും ഇഞ്ചിയും മല്ലിയിലയും സവോളയും മസാലകളും ചേർത്ത് ഇളക്കുന്നു. ശേഷം ഇത് ചൂടായ പാത്രത്തിലേയ്ക്ക് ഓംലെറ്റ് തയ്യാറാക്കാനായി ഇടുന്നു. ഇതിനു മുകളിലേയ്ക്ക് തയ്യാറാക്കി വച്ച ചൗമിൻ ചേർത്ത് മുകളിൽ മല്ലിയിലയും മസാലയും തക്കാളിയും ചേർത്ത് ചൂടായതിനുശേഷം മറിച്ചിടുന്നു. വീണ്ടും ഓംലെറ്റിന്റെ ഒരുവശത്ത് ചൗമിൻ ചേർത്ത് ഇതേ ചേരുവകൾ ചേർത്ത് ഒരുവശത്തുനിന്ന് മടക്കി പാത്രത്തിലേക്ക് വിളമ്പുന്നു.

നിരവധി പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടത്. എന്നാൽ പലർക്കും ഈ ഓംലെറ്റ് അത്ര പിടിച്ചിട്ടില്ല. എന്തിനാണ് മനോഹരമായ രണ്ട് രുചികളെ നശിപ്പിച്ചത് എന്നാണ് പലരും കമന്റ് ചെയ്തത്. ഓംലെറ്റിനെ ഇതിലേയ്ക്ക് വലിച്ചിടരുതെന്നും ഓംലെറ്റ് പ്രേമികള്‍ പറയുന്നു. 

View post on Instagram

Also Read: ഉയര്‍ന്ന രക്തസമ്മർദ്ദമുള്ളവര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍...