Asianet News MalayalamAsianet News Malayalam

Onam 2022 : ഓണസദ്യ സ്റ്റൈല്‍ ഇഞ്ചിപ്പുളി; റെസിപ്പി

ഓണസ​ദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് ഇഞ്ചിപ്പുളി. പുളി ഇഞ്ചി, ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ. ഇതിനു പുളിയും എരിവും മധുരവും കലർന്ന രുചിയാണ്‌. ഇനി എങ്ങനെയാണ് ഇഞ്ചിപ്പുളി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

onam 2022 special onam sadhya inchippuli recipe
Author
First Published Aug 30, 2022, 10:49 AM IST

ഓണം ആഘോഷിക്കാനുള്ള തിരക്കിലാണ് ഓരോ മലയാളികളും. ഓണ‍ക്കോടി കഴിഞ്ഞാൽ പ്രധാനം ഓണസദ്യ തന്നെയാണ്. എല്ലാ ചിട്ടവട്ടങ്ങളോടെയും തന്നെ ഓണസദ്യ കഴിക്കേണ്ടതുണ്ട്. സദ്യ ഉണ്ണുന്നതിന് ശാസ്ത്രമുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം ഓണസദ്യയുടെ പാചകത്തിലും വിളമ്പലിലും പലതരത്തിലുമുള്ള വ്യത്യാസങ്ങളുണ്ട്. 26ലധികം വിഭവങ്ങൾ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ.

പഴം,പപ്പടം, ശർക്കരവരട്ടി, ഉപ്പേരി, പപ്പടം എന്നിവ ആദ്യം വിളമ്പണം. അടുത്തതായി മാങ്ങ, ഇഞ്ചി, നാരങ്ങ, തോരൻ, ഓലൻ, അവിയൽ, പച്ചടി, കിച്ചടി, എരുശ്ശേരി, കൂട്ടുകറി, ഉപ്പ് എന്നിവ ക്രമത്തിൽ വിളമ്പണം. കുത്തരിയാണ് മിക്കവാറും ഓണനാളിൽ തിരഞ്ഞെടുക്കുന്നത്.

ഓണസ​ദ്യയിലെ പ്രധാനപ്പെട്ട വിഭവമാണ് ഇഞ്ചിപ്പുളി. പുളി ഇഞ്ചി, ഇഞ്ചിക്കറി എന്നും പറയും. പുളി, ഇഞ്ചി, പച്ചമുളക്, ശർക്കര എന്നിവയാണ് പ്രധാന ചേരുവകൾ. ഇതിനു പുളിയും എരിവും മധുരവും കലർന്ന രുചിയാണ്‌. ഇനി എങ്ങനെയാണ് ഇഞ്ചിപ്പുളി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ?

വേണ്ട ചേരുവകൾ...

ഇഞ്ചി                       100 ഗ്രാം
പച്ചമുളക്                4 എണ്ണം
വാളൻപുളി            250 ഗ്രാം
മുളകുപൊടി         ഒരു ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി     ഒരു ടീസ്പൂൺ
കായപ്പൊടി             ഒരു നുള്ള്
ശർക്കര                   ഒരു കഷ്ണം
ഉപ്പ്                            പാകത്തിന്
വെളിച്ചെണ്ണ           ഒരു ടേബിൾ സ്പൂൺ
കറിവേപ്പില          ഒരു തണ്ട്
കടുക്                     കാൽ ടീസ്പൂൺ
ഉലുവപ്പൊടി        കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും കൊത്തിയരിഞ്ഞത് ചേർക്കുക. അത് ഇളംചുവപ്പ് നിറമാകുന്നതുവരെ ചൂടാക്കുക. വാളൻപുളി ഒരു ലിറ്റർ വെള്ളത്തിൽ കുതിർത്ത് പിഴിഞ്ഞ് അരിച്ചെടുത്ത് വറുത്ത ഇഞ്ചിയിൽ ഒഴിച്ച് തിളപ്പിക്കുക. ഇതിൽ മുളകുപൊടി, മഞ്ഞൾപൊടി, കായപ്പൊടി, ശർക്കര, ഉപ്പ് എന്നിവ ചേർത്ത് നല്ലതുപോലെ ഇളക്കുക. അത് കുറുകുമ്പോൾ വാങ്ങി വയ്ക്കുക. കറിവേപ്പിലയും കടുകും താളിച്ച് ചേർത്ത് ഉലുവപ്പൊടി വിതറുക.

ഓണസദ്യയിലെ പ്രധാനപ്പെട്ട വിഭവങ്ങൾ ഇവയൊക്കെ...

 

Follow Us:
Download App:
  • android
  • ios