വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് സുർജിത് എഴുതിയ പാചകക്കുറിപ്പ്. 

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ധാന്യമാണ് ബാർലി.നാരുകൾ അടങ്ങിയ ബാർലി വിവിധ ദഹനപ്രശ്നങ്ങൽ അകറ്റുന്നതിന് സഹായിക്കുന്നു. ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുന്നതിന് ബാർലി സഹായകമാണ്. 

ഓണസദ്യയിലെ പ്രധാന വിഭവമാണല്ലോ പായസം. ഇത്തവണ ഓണത്തിന് ഒരു വെറെെറ്റി ഓണപായസം ആയാലോ?. ബാർലി കൊണ്ട് കിടിലനൊരു പായസം തയ്യാറാക്കാം...

വേണ്ട ചേരുവകൾ

  • ബാർലി 1/2 കിലോ 
  • പാൽ 2 ലിറ്റർ 
  • മിൽക്ക് മെയ്ഡ് 250 ഗ്രാം 
  • ഏലയ്ക്ക 2 സ്പൂൺ 
  • നെയ്യ് 200 ഗ്രാം 
  • അണ്ടിപ്പരിപ്പ് 200 ഗ്രാം.
  • മുന്തിരി 200 ഗ്രാം 

തയ്യാറാക്കുന്ന വിധം

ആദ്യം ബാർലി കുറച്ച് നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കുക. ശേഷം ബാർലി നന്നായിട്ട് വേവിച്ചെടുക്കുക. വെന്ത് കഴിഞ്ഞാൽ കുറച്ച് പാൽ ഒഴിച്ച് ഏലയ്ക്ക പൊടിയും നെയ്യും കൂടി ചേർത്ത് കൊടുത്ത് പിന്നെയും കുറുക്കിയെടുക്കുക. ഒന്ന് കുറുകി തുടങ്ങുമ്പോൾ ഇതിലേക്ക് ബാക്കി പാൽ കുടി ചേർത്ത് കൊടുത്തു ആവശ്യത്തിനു ലൂസ് ആക്കി എടുക്കാവുന്നതാണ്. നന്നായിട്ട് വെന്തു കുറുകി കഴിയുമ്പോൾ അതിലേക്ക് നെയ്യിൽ വറുത്തെടുത്തിട്ടുള്ള അണ്ടിപ്പരിപ്പും മുന്തിരിയും തേങ്ങാക്കൊത്തും ചേർത്തു കൊടുക്കാം.

Asianet News Live | Onam 2024 | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്