വ്യത്യസ്തമായ ഓണപ്പായസങ്ങൾക്ക് ഒരിടം. ഓണപ്പായസ മേളയിൽ ഇന്ന് അപർണ അനൂപ് എഴുതിയ പാചകക്കുറിപ്പ്. 

ചോക്ലേറ്റ് പ്രിയരാണോ നിങ്ങൾ? എങ്കിൽ ഓണത്തിന് ചോക്ലേറ്റ് കൊണ്ട് രുചികരമായ ഒരു വെറെെറ്റി പായസം തയ്യാറാക്കാം. വളരെ കുറച്ച് ചേരുവകൾ കൊണ്ട് ചോക്ലേറ്റ് പായസം എളുപ്പം തയ്യാറാക്കാം. 

വേണ്ട ചേരുവകൾ

  • പാൽ 4 കപ്പ്
  • ഡാർക്ക് കോമ്പൗണ്ട് ചോക്ലേറ്റ് ഗ്രേറ്റ് ചെയ്തത് 3 portions of 500g pack
  • നെയ്യ് 2 സ്പൂൺ
  • മിൽക്ക് ‍മെയ്ഡ് ആവശ്യത്തിന്
  • മൈദ 1 സ്പൂൺ
  • വെള്ളം ആവശ്യത്തിന്

തയ്യാറാകുന്ന വിധം 

ആ​ദ്യം പാൽ നന്നായി തിളച്ചു വരുമ്പോൾ അതിലേക്ക് അരിഞ്ഞു വച്ച ചോക്ലേറ്റ് ചേർത്ത് ഇളക്കുക. ഇനി ആവിശ്യത്തിന് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇതിലേക്ക് നെയ്യ് ചേർത്ത് ഇളക്കുക. അടുത്തതായി മിൽക്ക്മെയ്ഡ് ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് കുറച്ച് മൈദ വെള്ളത്തിൽ കലക്കിയത് ചേർത്ത് ഇളക്കി കുറുക്കി എടുക്കുക. ചോക്ലേറ്റ് പായസം തയ്യാർ. 

Chocolate Payasam || without vermicelli ||ചോക്ലേറ്റ് പായസം || chocolate kheer

ഓണം സ്പെഷ്യൽ ; കോളിഫ്ലവർ- ശീമചേമ്പ് പായസം എളുപ്പം തയ്യാറാക്കാം